For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സില്‍ ജോലി നേടാം; പരീക്ഷയില്ല, ഇന്റര്‍വ്യൂ നടക്കുന്നു

Kerala job

കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സില്‍ ജോലി നേടാം; പരീക്ഷയില്ല, ഇന്റര്‍വ്യൂ നടക്കുന്നു

കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് (KSCSTA) ല്‍ ജോലി നേടാന്‍ അവസരം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജനുവരി 22ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 

തസ്തികയും ഒഴിവുകളും

കെഎസ്സിഎസ്ടിഎയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍. പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിയമനം നടക്കും. 

പ്രായപരിധി

36 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,000 രൂപ ശമ്പളമായി ലഭിക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. 

യോഗ്യത

ഡിഗ്രിയും, കമ്പ്യൂട്ടര്‍ സാങ്കേതിക മേഖലയില്‍ (വെബ്‌സൈറ്റ് ഡെവലപ്‌മെന്റ്, ഡിസൈനിങ്, ഇന്റര്‍നെറ്റ്, പബ്ലിക്കേഷന്‍) എന്നിവയില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സും ആവശ്യമാണ്. 

അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും ഉള്ളവര്‍ക്കും അവസരമുണ്ട്. 

ജിഎസ്ഡിപി സര്‍ട്ടിഫിക്കേഷനും പരിഗണിക്കും. 

ഇന്റര്‍വ്യൂ

തിരഞ്ഞെടുപ്പ് വ്യക്തിഗത അഭിമുഖം വഴിയാണ് നടക്കുന്നത്. അതിനാല്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിജ്ഞാപനം കാണുക. ശേഷം ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിച്ച്, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാവണം. പരിശോധനക്കായി അസല്‍ രേഖകളും കൈവശം കരുതണം. 

ജനുവരി 22ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് (ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം) ഓഫീസില്‍ വെച്ച് നടക്കും. സംശയങ്ങള്‍ക്ക് വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കുക.

വെബ്‌സൈറ്റ്: http://kscste.kerala.gov.in/ 

Post a Comment