For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വ്യോമസേനയില്‍ അഗ്നിവീര്‍ വായു; രജിസ്‌ട്രേഷന്‍ ഇന്ന് രാത്രി തുടങ്ങും; വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരം

Kerala job

വ്യോമസേനയില്‍ അഗ്നിവീര്‍ വായു; രജിസ്‌ട്രേഷന്‍ ഇന്ന് രാത്രി തുടങ്ങും; വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരം

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്തിറക്കി. അഗ്നിപഥ് സ്‌കീമിന് കീഴില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റിന് അവിവാഹിതരായ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാനാവും. ഇന്ന് രാത്രി 11 മണിമുതല്‍ ഫെബ്രുവരി 1 വരെയാണ് രജിസ്‌ട്രേഷന്‍ ടൈം.

അപേക്ഷ ആരംഭിക്കുന്ന തീയതി: ജനുവരി 12, രാത്രി 11 മണിഅപേക്ഷ അവസാനിക്കുന്ന തീയതി: ഫെബ്രുവരി 1, 2026 രാത്രി 11 മണി. 

 പ്രായപരിധി

21 വയസ് വരെയാണ് പ്രായപരിധി. അപേക്ഷകര്‍ 2006 ജനുവരി 1നും 2009 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

യോഗ്യത

ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് ഭാഷകളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു സയന്‍സ് വിജയം. 

എഞ്ചിനീയറിങ് ഡിപ്ലോമക്കാര്‍ക്കും അവസരമുണ്ട്. ഇവര്‍ വൊക്കേഷണല്‍ യോഗ്യത നേടണം. 

സെലക്ഷന്‍

ഓണ്‍ലൈന്‍ ഒബ്ജക്ടീവ് ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട ഓണ്‍ലൈന്‍ എക്‌സാം മാര്‍ച്ച് 30, 31 തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്. 

ശമ്പളം

അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റിന് 30,000 രൂപമുതലാണ് ശമ്പള സ്‌കെയില്‍ തുടങ്ങുന്നത്. നാല് വര്‍ഷ സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 10.04 ലക്ഷം രൂപ സേവ നിധി പാക്കേജായി അനുവദിക്കും. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

വെബ്‌സൈറ്റ്: https://iafrecruitment.edcil.co.in/ 

വിജ്ഞാപനം: Click 

Post a Comment