കേരളത്തിലെ വിവിധ ജില്ലകളിൽ ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ ജോലി/CSC Aadhaar Supervisor/Operator Apply Now
കേന്ദ്ര സർക്കാർ CSC ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തുന്ന ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ ജോലി ഒഴിവില് അപേക്ഷ ക്ഷണിച്ചു. പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.
തസ്തികയുടെ വിവരങ്ങൾ
തസ്തികയുടെ പേര്: ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ – ഡിസ്ട്രിക്ട്.
ജോലി സ്വഭാവം: 1 വർഷത്തെ കരാർ അടിസ്ഥാനത്തിൽ (Contract Basis).
അവസാന തീയതി: 2026 ജനുവരി 31.
ഒഴിവുകൾ (കേരളത്തിൽ)
താഴെ പറയുന്ന ജില്ലകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്
ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, വയനാട്.
യോഗ്യതാ മാനദണ്ഡങ്ങൾ
പ്രായം: 18 വയസ്സോ അതിനു മുകളിലോ.
വിദ്യാഭ്യാസം:12-ാം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ
പത്താം ക്ലാസും 2 വർഷത്തെ ITI-യും.
അല്ലെങ്കിൽ
പത്താം ക്ലാസും 3 വർഷത്തെ പോളിടെക്നിക് ഡിപ്ലോമയും
അധിക യോഗ്യത: UIDAI അംഗീകരിച്ച ഏജൻസി നൽകുന്ന Aadhaar Operator/Supervisor സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
ശമ്പളം (Remuneration)
സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള ‘സെമി സ്കിൽഡ്’ (Semi-skilled) വിഭാഗത്തിലുള്ള കുറഞ്ഞ കൂലി (Minimum wages) ലഭിക്കുന്നതാണ്.
പ്രധാനപ്പെട്ട മറ്റ് കാര്യങ്ങൾ
സർട്ടിഫിക്കേഷൻ: നിങ്ങൾക്ക് ആധാർ സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ, uidai.nseitexams.com എന്ന ലിങ്ക് വഴി പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
VLE ശ്രദ്ധിക്കുക: വില്ലേജ് ലെവൽ എന്റർപ്രണർമാർക്ക് (VLEs) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
പരമാവധി ഷെയർ ചെയ്യുക
