ഐഐഎം കോഴിക്കോട് റിസപ്ഷനിസ്റ്റ് റിക്രൂട്ട്‌മെന്റ്; 27,800 തുടക്ക ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട് (IIMK) ക്ക് കീഴില്‍ റിസപ്ഷനിസ്റ്റ് റിക്രൂട്ട്‌മെന്റ്. കൊച്ചിയിലെ കാമ്പസിലേക്കാണ് നിയമനം നടക്കുന്നത്. വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 14.
തസ്തികയും ഒഴിവുകളും
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIMK) റിസപ്ഷനിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്കാണ് നിയമനം നടക്കുന്നത്. പ്രവര്‍ത്തന മികവിന് അനുസരിച്ച് കാലാവധി നീട്ടാനും സാധ്യതയുണ്ട്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,800 രൂപ ശമ്പളമായി ലഭിക്കും. (താമസം ടെലിഫോണ്‍ അലവന്‍സ് എന്നിവ ഉള്‍പ്പെടെ).
പ്രായപരിധി
35 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
ഡിഗ്രി വിജയിച്ചിരിക്കണം. ബികോം, ബിബിഎ അല്ലെങ്കില്‍ ബിഎ ഉള്ളവര്‍ക്ക് മുന്‍ഗണന.
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ റിസപ്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ് മേഖലയില്‍ 3 മുതല്‍ 5 വര്‍ഷം വരെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
മികച്ച ആശയ വിനിമയ കഴിവ് ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം. ഹിന്ദി പരിജ്ഞാനം അഭികാമ്യം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. എംഎസ് ഓഫീസ്, ഇമെയില്‍ ഹാന്‍ഡിലിങ് അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവം
ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുക. ഇമെയില്‍, മറ്റ് അന്വേഷണങ്ങള്‍ മാനേജ് ചെയ്യുക.
വിദ്യാര്‍ഥികള്‍, ഫാക്കല്‍റ്റി, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് സഹായം നല്‍കുക.
വിസിറ്റേഴ്‌സ് രജിസ്റ്റര്‍ കൃത്യമാക്കുക.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഐഐഎംകെയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിസപ്ഷനിസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കുക. തുടര്‍ന്ന് ഓണ്‍ലൈനായി അപേക്ഷിക്കണം.
ഉദ്യോഗാര്‍ഥികള്‍ അവരുടെ സിവി, ഫോട്ടോ, ഒപ്പ്, എക്‌സ്പീരിയന്‍സ്-യോഗ്യത സര്‍ട്ടിഫക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 14.
അപേക്ഷ: https://webapps.iimk.ac.in/jobportal/vacancy
വെബ്‌സൈറ്റ്: https://iimk.ac.in/
indian institute of management, kozhikode (iimk) has announced receptionist recruitment. the appointment is for its kochi campus. women candidates can apply. the last date to apply is april 14.
