For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സശസ്ത്ര സീമാബെലിൽ 861 കോൺസ്റ്റബിൾ ഒഴിവുകൾ

Kerala job

 


സശസ്ത്ര സീമാബെലിൽ 861 കോൺസ്റ്റബിൾ ഒഴിവുകൾ; ഏപ്രിൽ 20ന് മുൻപായി അപേക്ഷിക്കണം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധസേനാ വിഭാഗമായ സശസ്ത്ര സീമാബെലിൽ വിവിധ തസ്തികകളിൽ ജോലിയൊഴിവ്.  കോൺസ്റ്റബിൾ പോസ്റ്റുകളിലായി ആകെ 861 ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ ഏപ്രിൽ 20ന് മുൻപായി അപേക്ഷ നൽകണം. 

തസ്തികയും ഒഴിവുകളും

സശസ്ത്ര സീമാബെലിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 861. കോൺസ്റ്റബിൾ ഡ്രെെവർ, കോൺസ്റ്റബിൾ (കാർപെന്റർ), കോൺസ്റ്റബിൾ (വാഷർമാൻ, ബാർബർ, വാട്ടർ കാരിയർ, ടെയ്‌ലർ, ഗാർഡനർ കോബ്ലർ, വെയ്റ്റർ), കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി), കോൺസ്റ്റബിൾ (നഴ്സിങ് അസിസ്റ്റന്റ് കം മെഡിക്). 

പ്രായപരിധി

കോൺസ്റ്റബിൾ (ഡ്രൈവർ)  18നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

കോൺസ്റ്റബിൾ (വെറ്ററിനറി) 18നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കോൺസ്റ്റബിൾ (കാർപെന്റർ) 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കോൺസ്റ്റബിൾ (വാഷർമാൻ, ബാർബർ, വാട്ടർ കാരിയർ, ടെയ്‌ലർ, ഗാർഡനർ കോബ്ലർ, വെയ്റ്റർ) 18നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി) 18നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കോൺസ്റ്റബിൾ (നഴ്സിങ് അസിസ്റ്റന്റ് കം മെഡിക്) 18നും 27നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

യോഗ്യത

കോൺസ്റ്റബിൾ (ഡ്രൈവർ)

പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. പത്താംക്ലാസ്/ തത്തുല്യം. ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

കോൺസ്റ്റബിൾ (വെറ്ററിനറി)

പത്താംക്ലാസ്. അംഗീകൃത വെറ്ററിനറി ആശുപത്രിയിൽ മൃഗങ്ങളെ പരിപാലിച്ചുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

കോൺസ്റ്റബിൾ (കാർപെന്റർ)

പത്താംക്ലാസ്/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഒരു വർഷത്തെ ഐടിഐ/ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് കോഴ്സ് ജയവും ഒരു വർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐടിഐ ഡിപ്ലോമ. ട്രേഡ് ടെസ്റ്റ് പാസാകണം.

കോൺസ്റ്റബിൾ (വാഷർമാൻ, ബാർബർ, വാട്ടർ കാരിയർ, ടെയ്‌ലർ, ഗാർഡനർ കോബ്ലർ, വെയ്റ്റർ)

പത്താംക്ലാസ്/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഒരു വർഷത്തെ ഐടിഐ/ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് കോഴ്സ് ജയവും ഒരു വർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐടിഐ ഡിപ്ലോമ. ട്രേഡ് ടെസ്റ്റ് പാസാകണം. 

കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി)

പത്താംക്ലാസ്, സെന്റ് ജോൺസ് ആംബുലൻസ് ഓർഗനൈസേഷനിൽ നിന്നോ റെഡ്ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യയിൽനിന്നോ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം.

കോൺസ്റ്റബിൾ (നഴ്സിങ് അസിസ്റ്റന്റ് കം മെഡിക്)

പത്താംക്ലാസ്, സെന്റ്.ജോൺസ് ആംബുലൻസ് ഓർഗനൈസേഷനിൽ നിന്നോ റെഡ്ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യയിൽനിന്നോ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, നഴ്സിങ് അസിസ്റ്റന്റായി ഒരു വർഷ പരിചയം

അപേക്ഷ ഫീസ്

 ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം/ വിമുക്‌തഭടന്മാർ/ സ്‌ത്രീകൾക്കു ഫീസില്ല. നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ ചെലാനായി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ https://ssb.gov.in  എന്ന വെബ്സെെറ്റ് മുഖേന വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക

Post a Comment