ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ സ്ഥിര ജോലി; 20740 - 36140 രൂപവരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍) തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടക്കുന്നത്. ആകെ രണ്ട് ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 29ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 02.
Name of firm Travancore Titanium Products LimitedName of PostAssistant Manager (Production)CATEGORY NO: 13/2026Last Date of Application 29.04.2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20740 രൂപമുതല്‍ 36140 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1986നും 01.01.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
കെമിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം.
കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിജിയോ ബിസിനസ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയോ ഉള്ളവരായിരിക്കണം.
പ്രൊബേഷന്‍
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുള്ള പ്രൊബേഷന്‍ കാലയളവ് ബാധകം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
