കേന്ദ്ര സര്‍ക്കാര്‍ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ജോലിയവസരം; ലക്ഷങ്ങളാണ് ശമ്പളം; അപേക്ഷ 15ന് ആരംഭിക്കും
എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ മാനേജര്‍ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ ഒഴിവുകള്‍ 46. താല്‍പര്യമുള്ളവര്‍ മെയ് 5ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
എന്‍ടിപിസി- ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-RE, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- ഫിനാന്‍സ്, അസിസ്റ്റന്റ് മാനേജര്‍- ആര്‍ഇ, അസിസ്റ്റന്റ് മാനേജര്‍- ഫിനാന്‍സ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 46.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-RE14 ഒഴിവ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- ഫിനാന്‍സ്02 ഒഴിവ് അസിസ്റ്റന്റ് മാനേജര്‍- ആര്‍ഇ28 ഒഴിവ് അസിസ്റ്റന്റ് മാനേജര്‍- ഫിനാന്‍സ്02 ഒഴിവ്
തീയതി
അപേക്ഷ ആരംഭിക്കുന്ന തീയതിഏപ്രിൽ 15, 2026അപേക്ഷ അവസാനിക്കുന്ന തീയതി മെയ് 05, 2026
ശമ്പളം
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-REതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 90,000 രൂപയ്ക്കും 2,40,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- ഫിനാന്‍സ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 90,000 രൂപയ്ക്കും 2,40,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. അസിസ്റ്റന്റ് മാനേജര്‍- ആര്‍ഇതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപയ്ക്കും 1,60,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. അസിസ്റ്റന്റ് മാനേജര്‍- ഫിനാന്‍സ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപയ്ക്കും 1,60,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
യോഗ്യത
പ്രായപരിധി, യോഗ്യത തുടങ്ങിയ വിശദവിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാവും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ എന്‍ടിപിസി-ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാനേജര്‍ തസ്തികകളിലേക്കുള്ള അപേക്ഷ ഏപ്രില്‍ 15 മുതലാണ് ആരംഭിക്കുക. അപേക്ഷ വിന്‍ഡോ അന്നേദിവസം തുറക്കും. ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കാം.
Website: https://www.ngel.in/ngel-home
