For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ആധാര്‍ സൂപ്പര്‍വൈസര്‍/ ഓപ്പറേറ്റര്‍ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു

Kerala job

 


ആധാറില്‍ 78 ഒഴിവുകള്‍; അപേക്ഷ ഏപ്രില്‍ 20 വരെ

സി.എസ്.സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ആധാര്‍ സൂപ്പര്‍വൈസര്‍/ ഓപ്പറേറ്റര്‍ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. രാജ്യത്തുടനീളം 78 ഒഴിവുകളാണ് വന്നിട്ടുള്ളത്. യോഗ്യരാ ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 20വരെ അപേക്ഷിക്കാം. 

തസ്തികയും ഒഴിവുകളും

ആധാർ ഡിപ്പാർട്ട്മെന്റിൽ സൂപ്പർവൈസർ/ഓപ്പറേറ്റർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 78.

ബിഹാർ 14 ഒഴിവ്
ഗോവ 1 ഒഴിവ്
പഞ്ചാബ് 8 ഒഴിവ്
ഉത്തർപ്രദേശ് 30 ഒഴിവ്
ഉത്തരാഖണ്ഡ് 1 ഒഴിവ് 
മഹാരാഷ്ട്ര 24 ഒഴിവ്

പ്രായപരിധി

കുറഞ്ഞത് 18 വയസ്സ് പൂർത്തീകരിച്ചിരിക്കണം. സർക്കാർ നിയമങ്ങൾക്കനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ അർഹരായവർക്ക് ഇളവുകൾ ലഭ്യമാകും.

യോ​ഗ്യത

വിദ്യാഭ്യാസ യോഗ്യതയായി പന്ത്രണ്ടാം ക്ലാസ് വിജയം, അല്ലെങ്കിൽ പത്താം ക്ലാസും രണ്ടുവർഷത്തെ ഐ.ടി.ഐയും, അതുമല്ലെങ്കിൽ പത്താം ക്ലാസും മൂന്നുവർഷത്തെ പോളിടെക്‌നിക് ഡിപ്ലോമയും നിർബന്ധമാണ്.

ദേശീയ തിരിച്ചറിയൽ അതോറിറ്റി (UIDAI) അംഗീകരിച്ചിട്ടുള്ള ഒരു ടെസ്റ്റിംഗ് ഏജൻസി നൽകിയിട്ടുള്ള ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

ആധാർ എന്റോൾമെന്റ്/അപ്ഡേറ്റ് സോഫ്റ്റ്വെയറുകൾ പ്രവർത്തിപ്പിക്കുന്നതിനും ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ബയോമെട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ആവശ്യമായ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും അത്യാവശ്യമാണ്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ അർദ്ധ-വിദഗ്ദ്ധ തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേതനം ലഭിക്കുന്നതാണ്. ഓരോ സംസ്ഥാനത്തെയും വേതന നിയമങ്ങൾക്കനുസരിച്ച് ശമ്പള നിരക്കിൽ മാറ്റങ്ങൾ വരാം.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക സി.എസ്.സി. ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ വെബ്‌സൈറ്റായ csc.gov.in hgn സന്ദർശിക്കുക. ശേഷം വെബ്‌സൈറ്റിന്റെ ഹോംപേജിൽ 'Recruitment/Careers/Latest Opening' എന്ന ലിങ്ക് തുറക്കുക. തുടർന്ന് 'CSC e-Governance Services Indian Aadhaar Superviosr/ Operator Recruitment 2026' തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. 

ആദ്യമായി അപേക്ഷിക്കുന്നവർ  (New Registration) പൂർത്തിയാക്കണം. ഇതിനായി പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി ഒരു പാസ്വേഡ് ഉണ്ടാക്കുക. പിന്നീട്, ഈ വിവരങ്ങൾ സമർപ്പിച്ച് നിങ്ങൾക്ക് ഒരു രജിസ്‌ട്രേഷൻ ഐഡിയും പാസ്വേഡും ലഭിക്കും. തുടർന്ന് രജിസ്‌ട്രേഷൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക. സംശയങ്ങൾക്ക് വിജ്ഞാപനം കാണുക. അപേക്ഷ നൽകേണ്ട അവസാന തീയിത ഏപ്രിൽ 20.

വിജ്ഞാപനം: https://cscspv.in/ask-job.html

Post a Comment