For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നേടാം

Kerala job

 


കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നേടാം; ഒന്നര ലക്ഷം ശമ്പളം; മാനേജര്‍ ഒഴിവുകള്‍ 

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. വിവിധ മാനേജര്‍ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 17ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ മാനേജര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 3.

സീനിയര്‍ മാനേജര്‍ (സിവില്‍ എഞ്ചിനീയറിങ്) 1 ഒഴിവ് സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് 1 ഒഴിവ് സീനിയര്‍ മാനേജര്‍ എച്ച്ആര്‍1 ഒഴിവ് 

പ്രായപരിധി

സീനിയര്‍ മാനേജര്‍ (സിവില്‍ എഞ്ചിനീയറിങ്) 52 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 31 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് 52 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 31 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. സീനിയര്‍ മാനേജര്‍ എച്ച്ആര്‍52 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 31 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

ശമ്പളം

സീനിയര്‍ മാനേജര്‍ (സിവില്‍ എഞ്ചിനീയറിങ്) പ്രതിമാസം 1,50,000 രൂപ ശമ്പളമായി ലഭിക്കും. എക്‌സ്പീരിയന്‍സിന് അനുസരിച്ച് ശമ്പളത്തില്‍ വര്‍ധനവുണ്ടാവും.സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പ്രതിമാസം 1,50,000 രൂപ ശമ്പളമായി ലഭിക്കും. എക്‌സ്പീരിയന്‍സിന് അനുസരിച്ച് ശമ്പളത്തില്‍ വര്‍ധനവുണ്ടാവും.സീനിയര്‍ മാനേജര്‍ എച്ച്ആര്‍പ്രതിമാസം 1,50,000 രൂപ ശമ്പളമായി ലഭിക്കും. എക്‌സ്പീരിയന്‍സിന് അനുസരിച്ച് ശമ്പളത്തില്‍ വര്‍ധനവുണ്ടാവും.

യോഗ്യത

സീനിയര്‍ മാനേജര്‍ - സിവില്‍ എഞ്ചിനീയറിങ്

ഫസ്റ്റ് ക്ലാസ് സിവില്‍ എഞ്ചിനീയറിങ് ബിരുദം. 

സ്ട്രക്ച്ചറല്‍/ കണ്‍സ്ട്രക്ഷന്‍/ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ചിനീയറിങ് ഏതിലെങ്കിലും പിജി. 

അനുയോജ്യമായ സര്‍ട്ടിഫിക്കേഷന്‍ ഉള്ളവരായിരിക്കണം. 

സിവില്‍ എഞ്ചിനീയറിങ്ങില്‍ 20 വര്‍ഷത്തിന് മുകളില്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം. 

സീനിയര്‍ മാനേജര്‍- ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. 

ഇലക്ട്രിക്കല്‍/ പവര്‍ സിസ്റ്റം വിഭാഗത്തില്‍ എംടെക്. 

എനര്‍ജി മാനേജ്‌മെന്റ് അല്ലെങ്കില്‍ അനുബന്ധ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ്. 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് മേഖലയില്‍ 20+ വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

സീനിയര്‍ മാനേജര്‍ - എച്ച്ആര്‍

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും, കൂടെ എംബിഎ/ PGDBM in HR. 

ലേബര്‍ ലോസ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സില്‍ സര്‍ട്ടിഫിക്കേഷന്‍. ടാലന്റ് മാനേജ്‌മെന്റ്/  എച്ച്ആര്‍ അനലറ്റിക്‌സില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന. 

20 വര്‍ഷത്തെ റെലവന്റ് എക്‌സ്പീരിയന്‍സ്.

തിരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (KIAL) ന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സീനിയര്‍ മാനേജര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.


വെബ്‌സൈറ്റ്:  https://kannurairport.aero/corporate/careers 




Post a Comment