കേന്ദ്ര സര്‍ക്കാര്‍ റൈറ്റ്‌സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; അപേക്ഷ ഏപ്രില്‍ 27 വരെ
കേന്ദ്ര സര്‍ക്കാര്‍ റൈറ്റ്‌സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഐടി വിഭാഗത്തിലേക്ക് അസിസ്റ്റന്റ് മാനേജര്‍ നിയമനങ്ങളാണ് നടക്കുന്നത്. ആകെ ഒഴിവുകള്‍ 5. ഏപ്രില്‍ 27ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
റൈറ്റ്‌സ് ലിമിറ്റഡില്‍- അസിസ്റ്റന്റ് മാനേജര്‍ (ഐടി/ നെറ്റ്വര്‍ക്ക്& സെക്യൂരിറ്റി), അസിസ്റ്റന്റ് മാനേജര്‍ (ഐടി/ പ്രോഗ്രാമിങ്), അസിസ്റ്റന്റ് മാനേജര്‍ (ഐടി/ ഡാറ്റ സെന്റര്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 05.
പ്രായപരിധി
അസിസ്റ്റന്റ് മാനേജര്‍ (ഐടി/ നെറ്റ്വര്‍ക്ക്& സെക്യൂരിറ്റി)32 വയസുവരെ. അസിസ്റ്റന്റ് മാനേജര്‍ (ഐടി/ പ്രോഗ്രാമിങ്)32 വയസുവരെ. അസിസ്റ്റന്റ് മാനേജര്‍ (ഐടി/ ഡാറ്റ സെന്റര്‍)32 വയസുവരെ.
യോഗ്യത
അസിസ്റ്റന്റ് മാനേജര്‍ (ഐടി/ നെറ്റ് വര്‍ക്ക് & സെക്യുരിറ്റി)
കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍/ ടെലി കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും ബിരുദം.
രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അസിസ്റ്റന്റ് മാനേജര്‍ (ഐടി/ പ്രോഗ്രാമിങ്)
കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍/ ടെലി കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും ബിരുദം.
രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അസിസ്റ്റന്റ് മാനേജര്‍ (ഐടി/ ഡാറ്റ സെന്റര്‍)
കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍/ ടെലി കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും ബിരുദം.
രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
സെലക്ഷന്‍
എഴുത്ത് പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷക്ക് 60 ശതമാനം മാര്‍ക്കും, ഇന്റര്‍വ്യൂവിന് 40 ശതമാനം മാര്‍ക്കും പരിഗണിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപയ്ക്കും, 1,40000 രൂപയ്ക്കും ഇടയില്‍ ശമ്പളം അനുവദിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, പിഡബ്ല്യൂഡി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 300 രൂപ അടച്ചാല്‍മതി.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ റൈറ്റ്‌സ് ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അസിസ്റ്റന്റ് മാനേജര്‍ (ഐടി) റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം.
Website: https://www.rites.com/