For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയില്‍ ജോലി ഒഴിവ്

Kerala job

 


റെയില്‍വേയുടെ മെഗാ റിക്രൂട്ട്‌മെന്റ്; അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയില്‍ ഇത്തവണ 11000+ ഒഴിവുകള്‍ 

ഇന്ത്യന്‍ റെയില്‍വേ 2026ലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം പുറത്തിറക്കി. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) നോട്ടിഫിക്കേഷന്‍ പ്രകാരം 11000 ലധികം ഒഴിവുകളാണ് ഇത്തവണ വന്നിട്ടുള്ളത്. മെയ് 15 മുതല്‍ അപേക്ഷ പോര്‍ട്ടല്‍ തുറക്കും. 

വിശദമായ നോട്ടിഫിക്കേഷന്‍ മെയ് 14ന് പുറത്തിറക്കുമെന്നാണ് ആര്‍ആര്‍ബി അറിയിച്ചിട്ടുള്ളത്. 

ഒഴിവുകള്‍ 

ആകെ 11127 ഒഴിവുകളാണ് വന്നിട്ടുള്ളത്. രാജ്യത്തെ വിവിധ റെയില്‍വേ ബോര്‍ഡുകള്‍ക്ക് കീഴിലാണ് നിയമനം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പളകമ്മീഷന്‍ പ്രകാരം ലെവല്‍ ടു വിഭാഗത്തിലാണ് ശമ്പളം അനുവദിക്കുക. പ്രതിമാസം ഏകദേശം 19,900 രൂപമുതല്‍ ശമ്പള സ്‌കെയില്‍ ആരംഭിക്കും. ഇതിന് പുറമെ ഡിഎ, എച്ച്ആര്‍എ മറ്റ് അലവന്‍സുകളും ലഭിക്കും.


യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക് ട്രേഡുകളില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ അപ്രന്റീസ്ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം. 

അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം. എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. 

പ്രായപരിധി

18 വയസുമുതല്‍ 30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

മെയ് 14ന് വിശദമായ വിജ്ഞാപനം പുറത്തിറക്കും. ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കുന്നതിനായി https://www.rrbapply.gov.in/#/auth/landing  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. മെയ് 15നാണ് ഒഫീഷ്യല്‍ പോര്‍ട്ടല്‍ തുറക്കുക.



Post a Comment