60,000 തുടക്ക ശമ്പളം; എന്‍.ഐ.ടി കാലിക്കറ്റില്‍ ഒഴിവുകള്‍; അപേക്ഷ ഏപ്രില്‍ 14 വരെ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- കോഴിക്കോട്, സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. യോഗ്യരായവര്‍ ഏപ്രില്‍ 14ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
എന്‍.ഐ.ടി കാലിക്കറ്റില്‍ സീനിയര്‍ അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.
കാലാവധി: ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക നിയമനം. മികവിന് അനുസരിച്ച് മൂന്ന് വര്‍ഷം വരെ നീട്ടാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപമുതല്‍ 75,000 രൂപവരെ ശമ്പളം ലഭിക്കും.
യോഗ്യത
ഫുള്‍ടൈം ബികോം/ എംകോം കൂടെ സിഎ യോഗ്യത കൂടി വേണം.
ടാലി, എംഎസ് വേര്‍ഡ്, എക്‌സല്‍, പവര്‍ പോയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ പരിജ്ഞാനം വേണം.
അക്കൗണ്ടിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
മലയാളം ഭാഷ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവം
അക്കൗണ്ടിങ്& ബുക്ക് കീപ്പിങ്
പ്രതിമാസ, വാര്‍ഷിക ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഡാറ്റ എന്‍ട്രി ആന്റ് മാനേജ്‌മെന്റ്
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 500 രൂപയും, മറ്റുള്ളവര്‍ക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ എന്‍.ഐ.ടി കോഴിക്കോടിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അക്കൗണ്ടന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി ചുവടെ നല്‍കിയ ലിങ്ക് ഉപയോഗിക്കാം.
അപേക്ഷയുടെ കോപ്പിയും, സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ സഹിതം rectnf@nitc.ac.inഎന്ന ഇമെയിലിലേക്ക് അയക്കുകയും വേണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
അപേക്ഷ: https://recruit.nitc.ac.in/login
ഇമെയില്‍ ചെയ്യേണ്ട രേഖകള്‍
Detailed Curriculum vitae
Diploma/Degree certificates with mark sheets of all qualifying examinations.
Experience certificates and testimonials
Proof of date of birth
ID proof 🧾
Certificate issued by the Competent Authority, if the candidate belongs to SC/ST/OBC-NCL/PwBD and would like to avail concession in this regard.
