For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേന്ദ്ര സര്‍ക്കാര്‍ മെഗാ റിക്രൂട്ട്‌മെന്റ്; മൂവായിരത്തിലധികം ഒഴിവുകള്‍

Kerala job

 


കേന്ദ്ര സര്‍ക്കാര്‍ മെഗാ റിക്രൂട്ട്‌മെന്റ്; മൂവായിരത്തിലധികം ഒഴിവുകള്‍; പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം 
കേന്ദ്ര സര്‍ക്കാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ തസ്തികകളിലേക്കായി പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. സിലക്ഷന്‍ പോസ്റ്റ് തസ്തികകളാണ് വന്നിട്ടുള്ളത്. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. ആകെ 3003 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മെയ് 04ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കായി നടത്തുന്ന റിക്രൂട്ട്‌മെന്റ്. രാജ്യത്താകമാനം 3003 ഒഴിവുകളാണ് വന്നിട്ടുള്ളത്. ഇതില്‍ കേരള-കര്‍ണാടക റീജിയനില്‍ 324 ഒഴിവുകളുണ്ട്. 

പ്രായപരിധി

ഓരോ തസ്തികയിലേക്കും പ്രായപരിധിയില്‍ മാറ്റങ്ങളുണ്ട്. വിശദമായ വിജ്ഞാപനം എസ്.എസ്.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. 

കേരള-കര്‍ണാടക റീജിയനിലെ ഒഴിവുകള്‍

ബിരുദം പ്രോസസിങ് കം ക്വാളിറ്റി അഷ്വറൻസ്  സൂപ്പർവൈസർ, സ്റ്റെനോഗ്രഫർ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ, ഹൈഡ്രോജിയോളജി), മാർക്കറ്റിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (ടെക്നിക്കൽ, അഡ്മിനിസ്ട്രേഷൻ), ആർട്ടിസ്റ്റ്, ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്), അക്കൗണ്ടന്റ്, പ്രൂഫ് റീഡർ, അസിസ്റ്റന്റ് (ലീഗൽ, പ്രിന്റിങ്), റിസർച് അസിസ്റ്റന്റ്, സർവേയർ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് തുടങ്ങിയവ.പ്ലസ് ടുഡപ്യൂട്ടി റെയ്ഞ്ചർ, അഗ്രിക്കൾചർ അസിസ്റ്റന്റ്, ഇൻസ്പെക്ടർ, ജൂനിയർ എൻജിനീയർ, ലബോറട്ടറി അസിസ്റ്റന്റ്, കോപ്പി ഹോൾഡർ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ ടെക്നിക്കൽ ഓഫിസർ, സ്റ്റോർ കീപ്പർ, ഇൻസെക്ട് കലക്ടർ തുടങ്ങിയവ.പത്താം ക്ലാസ്ലബോറട്ടറി അറ്റൻഡന്റ്, ഫീൽഡ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ഡ്രില്ലർ, നഴ്സിങ് ഓർഡർലി തുടങ്ങിയവ. 

യോഗ്യത

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയിലാണ് നിയമനങ്ങള്‍. 
തിരഞ്ഞെടുപ്പ്

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ നടത്തിയാണ് റിക്രൂട്ട്‌മെന്റ്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. സിലബസ്, മറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

അപേക്ഷ ഫീസ്

100 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. വനിതകള്‍, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. മേയ് 5നകം ഓണ്‍ലൈനായി ഫീസടയ്ക്കാം. 

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങളും, കോഡും

എറണാകുളം - 9213കണ്ണൂര്‍ - 9202കൊല്ലം - 9210കോട്ടയം - 9205കോഴിക്കോട് - 9206തൃശൂര്‍ - 9212തിരുവനന്തപുരം - 9211ആലപ്പുഴ - 9201മലപ്പുറം - 9207

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ എസ്.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നോട്ടീസ് ബോര്‍ഡിലുള്ള Phase-XIV/2026/Selection Posts Examination എന്ന ലിങ്ക് ക്ലിക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുക. അപേക്ഷയുടെ പകര്‍പ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Apply: https://ssc.gov.in/ 

Post a Comment