For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടാം

Kerala job

 



പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടാം; 28 ഗ്രാജ്വേറ്റ് അപ്രന്റീസ് ഒഴിവുകള്‍ 
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് ബയോ എഞ്ചിനീയറിങ് & ഇലക്ട്രോമെഡിക്കല്‍ ലബോറട്ടറി (DRDO- DEBEL) ല്‍ ജോലി നേടാന്‍ അവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 20ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

ഡിആർഡിഒയിൽ ​ഗ്രാജ്വേറ്റ് അപ്രന്റീസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 28. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. 

മെക്കാനിക്കൽ എഞ്ചിനീയറിങ്07 ഒഴിവ്ഇലക്ട്രോണിക്‌സ്/ഇ.സി.ഇ./ഇ & ഐ 6 ഒഴിവ്കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി 3 ഒഴിവ്കെമിക്കൽ എഞ്ചിനീയറിംഗ്/കെമിസ്ട്രി 4 ഒഴിവ്ബയോ-മെഡിക്കൽ എഞ്ചിനീയറിംഗ് 4 ഒഴിവ്ടെക്‌സ്‌റ്റൈൽ എഞ്ചിനീയറിംഗ് 1 ഒഴിവ്ലൈബ്രറി സയൻസ് 1 ഒഴിവ്ഫിസിക്‌സ് 1 ഒഴിവ്അക്കൗണ്ട്‌സ് 1 ഒഴിവ്
യോ​ഗ്യത

മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്/ഇ.സി.ഇ./ഇ & ഐ, ബയോ-മെഡിക്കൽ എഞ്ചിനീയറിംഗ്, ടെക്‌സ്‌റ്റൈൽ എഞ്ചിനീയറിംഗ് എന്നിവയ്ക്ക് ബി.ഇ./ബി.ടെക്. യോഗ്യത ആവശ്യമാണ്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി, കെമിക്കൽ എഞ്ചിനീയറിംഗ്/കെമിസ്ട്രി എന്നിവയ്ക്ക് ബി.ഇ./ബി.ടെക്./ബി.എസ്സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഫിസിക്‌സ് തസ്തികയിലേക്ക് ബി.എസ്സി.യും, അക്കൗണ്ട്‌സ് തസ്തികയിലേക്ക് ബി.കോം. യോഗ്യതയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ലൈബ്രറി സയൻസ് തസ്തികയ്ക്ക് ബി.ലിബ്/ബി.എൽ.ഐ.എസ്സി. ആവശ്യമാണ്.

സ്റ്റൈപ്പന്റ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12300 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഡിആർഡിഒയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് ഗ്രാജ്വേറ്റ് അപ്രന്റീസ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി മെയ് 20.

Apply: https://www.drdo.gov.in/drdo/en/offerings/vacancies 

Post a Comment