കേന്ദ്ര ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ 430 ഒഴിവുകള്‍; ശമ്പളം 39338 രൂപവരെ; തപാല്‍ മുഖേന അപേക്ഷിക്കണം
മഹാരാഷ്ട്രയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ജോലിയവസരം. ചന്ദ്രപ്പുരിലെ ഫാക്ടറിയില്‍ ഡെയ്ഞ്ചര്‍ ബില്‍ഡിങ് വര്‍ക്കറുടെയും, ഭാന്ദരയിലെ ഫാക്ടറിയില്‍ പ്രോജക്ട് എഞ്ചിനീയറുടെയും ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 17ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
മഹാരാഷ്ട്രയിലെ ചന്ദ്രപ്പുരിലെ (ചന്ദ) ഫാക്ടറിയില്‍ ഡെയ്ഞ്ചര്‍ ബില്‍ഡിങ് വര്‍ക്കര്‍, ഭാന്ദരയിലെ ഫാക്ടറിയില്‍ പ്രോജക്ട് എഞ്ചിനീയര്‍.
ഡെയ്ഞ്ചര്‍ ബില്‍ഡിങ് വര്‍ക്കര്‍ 400 ഒഴിവ്പ്രോജക്ട് എഞ്ചിനീയര്‍30 ഒഴിവ്
പ്രായപരിധി
ഡെയ്ഞ്ചര്‍ ബില്‍ഡിങ് വര്‍ക്കര്‍ 18നും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോജക്ട് എഞ്ചിനീയര്‍18നും 30 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ഡെയ്ഞ്ചര്‍ ബില്‍ഡിങ് വര്‍ക്കര്‍
അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍ കെമിക്കല്‍ പ്ലാന്റ് (എഒസിപി) ട്രേഡിലുള്ള നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. എഒസിപി ട്രേഡില്‍ അപ്രന്റീസ്ഷിപ്പ് നേടിയവരുടെ അഭാവത്തില്‍ അനുബന്ധ ട്രേഡുകള്‍ പരിഗണിക്കും.
പ്രോജക്ട് എഞ്ചിനീയര്‍
ബിഇ/ ബിടെക് (കെമിക്കല്‍). അല്ലെങ്കില്‍ ഡിപ്ലോമ (കെമിക്കല്‍). അല്ലെങ്കില്‍ കെമിസ്ട്രി പ്രധാന വിഷയങ്ങളായി പഠിച്ച ബി.എസ്.സി.
ശമ്പളം
ഡെയ്ഞ്ചര്‍ ബില്‍ഡിങ് വര്‍ക്കര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19900 രൂപ ശമ്പളമായി ലഭിക്കും. പ്രോജക്ട് എഞ്ചിനീയര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36000 രൂപമുതല്‍ 39338 രൂപവരെ ശമ്പളം ലഭിക്കും. കൂടെ ഡിആര്‍എയും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ddpdoo.gov.in സന്ദര്‍ശിച്ച് വിശദ വിവരങ്ങള്‍ അറിയുക. അപേക്ഷകള്‍ തപാല്‍ മുഖേനയാണ് അയക്കേണ്ടത്. ഡെയ്ഞ്ചര്‍ ബില്‍ഡിങ് വര്‍ക്കര്‍ തസ്തികയിലേക്ക് ഏപ്രില്‍ 17ന് മുന്‍പായും, പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് ഏപ്രില്‍ 11ന് മുന്‍പായും അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും, വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: https://ddpdoo.gov.in/en/main/home
