സ്‌പോര്‍ട്‌സ് അതോറിറ്റ് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് കോച്ച്; 323 ഒഴിവുകള്‍; അപേക്ഷ ഏപ്രില്‍ 21 വരെ
ഡല്‍ഹി ആസ്ഥാനമായ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ വിവിധ കായിക ഇനങ്ങളിലായി 323 അസിസ്റ്റന്റ് കോച്ച് ഒഴിവുകള്‍ വന്നിട്ടുണ്ട്. റഗുലര്‍ നിയമനങ്ങള്‍ക്ക് ഏപ്രില്‍ 21വരെ അപേക്ഷിക്കാനാവും.
ഒഴിവുകള്‍
സ്വിമ്മിങ്, അത്‌ലറ്റിക്‌സ്, സൈക്ലിങ്, ജിംനാസ്റ്റിക്‌സ്, റസ്ലിങ്, കനോയിങ്, ജൂഡോ, റോവിങ്, ഷൂട്ടിങ്, ബോക്‌സിങ്, ഫെന്‍സിങ്, വെയ്റ്റ് ലിഫ്റ്റിങ്, തായ്ക്വാന്‍ഡോ, ആര്‍ച്ചറി, ടേബിള്‍ ടെന്നിസ്, ബാഡ്മിന്റണ്‍, ടെന്നിസ്, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ഫീല്‍ഡ് ഹോക്കി, ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, കബഡി, ഖോ-ഖോ, സെപക് തക്രോ, വുഷു.
ജനറല്‍ = 187
ഒബിസി = 73
എസ്.സി = 32
എസ്.ടി = 9
ഇഡബ്ല്യൂഎസ് = 22
Sports Discipline&Total
Swimming 26
Athletics 28
Cycling12
Gymnastics12
Wrestling22
Canoeing7
Judo6
Rowing11
Shooting28
Boxing19
Fencing11
Weightlifting10
Taekwondo11
Archery12
Table Tennis14
Badminton16
Tennis8
Basketball12
Volleyball10
Field Hockey13
Football12
Handball6
Kabaddi6
Kho-Kho2
Sepak Takraw3
Wushu6
Total SAI Assistant Coach Posts323
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,400 രൂപമുതല്‍ 1,12,400 രൂപവരെ ശമ്പളം ലഭിക്കും. പുറമെ ഡിഎ, എച്ച്ആര്‍എ, മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യത
സായ്, എന്‍സ്-എന്‍.ഐ.എസ് പട്യാല ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് കോച്ചിങ്ങില്‍ ഡിപ്ലോമ.
30 വയസിനുള്ളില്‍ പ്രായമുള്ളവരായിരിക്കണം.
ഒളിമ്പിക്‌സ്/ പാരാഒളിമ്പിക്‌സ്/ ഏഷ്യന്‍ ഗെയിംസ്/ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ https://test.cbexams.com/EDPSU/SAI/AssistantCoaches/Regstep.aspx എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് അസിസ്റ്റന്റ് കോച്ച് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
