For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കൊച്ചിയിലെ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാൻ അവസരം

Kerala job

 


കൊച്ചിയിലെ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; 42,000 വരെ ശമ്പളം വാങ്ങാം

കൊച്ചിയിലെ ഐസിഎആര്‍- സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാന്‍ അവസരം. യങ് പ്രൊഫഷണല്‍ പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 20ന് നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാവണം. അപേക്ഷകള്‍ ഏപ്രില്‍ 15ന് മുന്‍പായി അയക്കണം. 

തസ്തികയും ഒഴിവുകളും

ഐസിഎആര്‍-സിഎംഎഫ്ആറില്‍ യങ് പ്രൊഫഷണല്‍ II, ഫീല്‍ഡ് അസിസ്റ്റന്റ്  റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 04. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.

യങ് പ്രൊഫഷണല്‍ 3ഫീല്‍ഡ് അസിസ്റ്റന്റ്1

പ്രായപരിധി

യങ് പ്രൊഫഷണല്‍ 21നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫീല്‍ഡ് അസിസ്റ്റന്റ്35നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 


യോഗ്യത

യങ് പ്രൊഫഷണല്‍

ഫിഷറീസ് സയന്‍സ്/ മറൈന്‍ സയന്‍സ്/ മറൈന്‍ ബയോളജി എന്നിവയില്‍ പിജി.

ശാരീരികമായി ഫിറ്റായിരിക്കണം. നീന്തല്‍ അറിഞ്ഞിരിക്കണം. 

ഫീല്‍ഡ് അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. 

ഫിഷറീസ് സയന്‍സ്/ മറൈന്‍ സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി/ അക്വാട്ടിക് ബയോളജി/ ലൈഫ് സയന്‍സ്/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ്/ ഓഷ്യാനോഗ്രഫി എന്നിവയില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണന. 

ശാരീരികമായി ഫിറ്റായിരിക്കണം. നീന്തല്‍ അറിഞ്ഞിരിക്കണം.

ശമ്പളം

യങ് പ്രൊഫഷണല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 42000 രൂപ ശമ്പളമായി ലഭിക്കും. ഫീല്‍ഡ് അസിസ്റ്റന്റ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ പത്താം ക്ലാസുമുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ ഉള്‍പ്പെടെ അപേക്ഷ ഫോം പൂരിപ്പിച്ച് സ്‌കാന്‍ചെയ്ത് ഏപ്രില്‍ 15ന് മുന്‍പായി ചുവടെ നല്‍കിയ ഇമെയിലിലേക്ക് അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

അപേക്ഷ:  

mmsaicmfri23@gmail.com



Post a Comment