For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേന്ദ്ര സര്‍ക്കാര്‍ പാര്‍ട്ട് ടൈം ഒഴിവുകൾ

Kerala job

 


കേന്ദ്ര സര്‍ക്കാര്‍ ശമ്പള കമ്മീഷനില്‍ ജോലിയവസരം; ഫുള്‍ടൈം പാര്‍ട്ട് ടൈം ഒഴിവുകള്‍; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം

 കേന്ദ്ര സര്‍ക്കാരിന് കീഴില്‍ എട്ടാം ശമ്പള കമ്മീഷനില്‍ (Eigth Central Pay Commission) ജോലി നേടാന്‍ അവസരം. കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കരാര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

എട്ടാം ശമ്പള കമ്മീഷനില്‍ കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 20. 

കണ്‍സള്‍ട്ടന്റ് (സീനിയര്‍ കണ്‍സള്‍ട്ടന്റ്)05കണ്‍സള്‍ട്ടന്റ്05കണ്‍സള്‍ട്ടന്റ് (യങ് പ്രൊഫഷണല്‍)10 

പ്രായപരിധി

കണ്‍സള്‍ട്ടന്റ് (സീനിയര്‍ കണ്‍സള്‍ട്ടന്റ്)45 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരംകണ്‍സള്‍ട്ടന്റ്40 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരംകണ്‍സള്‍ട്ടന്റ് (യങ് പ്രൊഫഷണല്‍)32 വയസുവരെ പ്രായമുള്ളവര്‍ക്ക് അവസരം

യോഗ്യത

ഫിനാൻസ്/ എച്ച്ആർ/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ സമാന വിഷയങ്ങളിൽ എംബിഎ അല്ലെങ്കിൽ മാസ്റ്റേഴ്‌സ്. 

അല്ലെങ്കിൽ എൽഎൽബി (ബാർ കൗൺസിൽ എൻ റോൾമെന്റ്)/ ബാർ അസോസിയേഷൻ. 

സീനിയർ കൺസൾട്ടന്റ് തസ്തികയിൽ 10 വർഷത്തിൽ കൂടുതൽ എക്‌സ്പീരിയൻസ് വേണം. കൺസൾട്ടന്റ് പോസ്റ്റിൽ 6 വർഷവും, യങ് പ്രൊഫഷണലുമാർക്ക് 4 വർഷത്തിൽ അധികവും എക്‌സ്പീരിയൻസ് വേണം. 

എല്ലാ വിഭാഗം കൺസൾട്ടന്റുമാർക്കും എക്സെൽ പ്രസന്റേഷനുകൾ തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം. ശമ്പള ഘടന, നഷ്ടപരിഹാര പാക്കേജുകൾ അല്ലെങ്കിൽ സ്ഥാപനപരമായ നിയമകാര്യങ്ങൾ കൈകാര്യം ചെയ്ത പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ശമ്പളം

സീനിയർ കൺസൾട്ടന്റിന് 1,80,000 (മുഴുവൻ സമയം), 90,000 (മാസത്തിൽ 12 ദിവസം), 45,000 (മാസത്തിൽ 6 ദിവസം). കൺസൾട്ടന്റിന് 1,20,000 (മുഴുവൻ സമയം), 60,000 (12 ദിവസം), 30,000 (6 ദിവസം).യുവ പ്രൊഫഷണലിന് യഥാക്രമം 90,000 (മുഴുവൻ സമയം), 45,000 (12 ദിവസം), 22,500 (6 ദിവസം) ലഭിക്കും. ഡിയർനസ് അലവൻസ് (DA), താമസ, യാത്രാ, വിദേശയാത്ര, പേഴ്സണൽ സ്റ്റാഫ്, ചികിത്സാ ആനുകൂല്യങ്ങളൊന്നും കൺസൾട്ടന്റുമാർക്ക് ലഭ്യമല്ല.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ എട്ടാം ശമ്പള കമ്മീഷന്റെ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം നോട്ടീസ് പേജിൽ നിന്ന് കൺസൾട്ടന്റ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കുക. അപേക്ഷ നൽകേണ്ട ലിങ്ക് നോട്ടിഫിക്കേഷനിൽ ഉണ്ട്. അത് സന്ദർശിച്ച് അപേക്ഷ പൂരിപ്പിച്ച് അയക്കു. സംശയങ്ങൾക്ക് വിജ്ഞാപനം ചുവടെ നൽകുന്നു. 

വിജ്ഞാപനം: Click 

വെബ്സെെറ്റ്:  https://8cpc.gov.in/ 

Post a Comment