For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള ജോലി ഒഴിവുകൾ

Kerala job


കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള അവധിക്കാല കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കെല്‍ട്രോണില്‍ അവധിക്കാല കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഏപ്രില്‍ 20ന് ആരംഭിക്കുന്ന അവധിക്കാല കംപ്യൂട്ടര്‍ കോഴ്‌സുകളായ ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ജൂനിയര്‍ വെബ് ഡിസൈനര്‍, കാര്‍ട്ടൂണ്‍ സ്‌പെഷ്യലിസ്റ്റ്, എഡിറ്റിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍  ആന്റ്  നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, പൈത്തണ്‍ തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മൂന്നാം തരം മുതല്‍വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍, തൃക്കണ്ണാപുരം, കുറ്റിപ്പുറം എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍- 8590605276, 0494 2697288.

കെ ഫോർ കെയർ എക്സിക്യൂട്ടീവ്: വനിതകൾക്ക് അവസരം

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന- രോഗി പരിചരണ മേഖലയില്‍ തൊഴില്‍ നേടാന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷൻ (നിപ്മർ) സഹകരണത്തോടെ ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സിലാണ് പരിശീലനം നല്‍കുക. പ്രായോഗിക പരിശീലനം ഉള്‍പ്പെടുന്ന കോഴ്സ് തൃശൂർ നിപ്മർ ക്യാമ്പസിൽ നടക്കും. കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.

വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്നവര്‍ക്ക് പ്രൊഫഷണല്‍ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കുന്നു. ഫോൺ: 9847673071

ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ്

കെല്‍ട്രോണില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20, 21 തീയതികളില്‍ പ്രാവച്ചമ്പലം കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് വർക്ക്ഷോപ്പ്. പങ്കെടുക്കുവാന്‍ ആ​ഗ്രഹിക്കുന്നവർ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് : 9072592412, 9495642722

പച്ചമലയാളം അടിസ്ഥാന കോഴ്‌സിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സുള്ള കഴിഞ്ഞവർക്കായുള്ള സർട്ടിഫിക്കറ്റ് കോഴ്സാണ് പച്ചമലയാളം.

 രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. താത്പര്യമുള്ളവർ https://literacymissionkerala.org/,ksima. keltrone.in എന്നീ ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിച്ചതിന്റെ ഹാർഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ മെയ് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ, തൃശ്ശൂർ-ജില്ലാ പഞ്ചായത്തിൽ( അയ്യന്തോൾ) പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ ബന്ധപ്പെടുക.

ഫോൺ; 0487-2365024,9496877913.

അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ കീഴിൽ വനിതകൾക്കും വിദ്യാർഥികൾക്കും അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാൻ വിവിധ തരത്തിലുള്ള പെയിന്റിംഗ് കോഴ്സുകൾ, (പെൻസിൽ ഡ്രോയിങ്/ അക്രിലിക്ക്/ ഓയിൽ), സ്ക്രീൻ പ്രിന്റിംഗ്, ജ്യുവലറി മേക്കിങ്, ബ്ലോക്ക് പ്രിന്റിങ്, ക്രാഫ്റ്റ് കോഴ്സുകൾ, ക്രോഷ്യ, തയ്യൽ, സാരി വർക്കുകൾ (അരി വർക്ക്, മെഷീൻ/ ഹാന്റ് എംബ്ലോയിഡറി), വയർ ബാഗ് മേക്കിങ്, സോഫ്റ്റ് ടോയ് മേക്കിങ്, ബ്യൂട്ടിഷൻ, കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങിയ മുന്നൂറിലധികം ഹ്രസ്വകാല കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. മൂന്ന് വയസ് മുതലുള്ള കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാം.


 12 വയസുവരെയുള്ള ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് ക്ലാസുകൾ നടക്കുന്നത്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. 

ഫോൺ: 9846040912, 9947715697



Post a Comment