For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള ഹൈക്കോടതിയില്‍ ജഡ്ജ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു

Kerala job

 




ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ്; 27 ഒഴിവുകള്‍; അപേക്ഷ മെയ് 04 വരെ

കേരള ഹൈക്കോടതിയില്‍ ജഡ്ജ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) വിഭാഗത്തിലേക്ക് നേരിട്ടും, തസ്തിക മാറ്റം വഴിയും എന്‍സിഎ (എസ്.സി/ എസ്.ടി), ഭിന്നശേഷി വിഭാഗത്തിലുമുള്ള റിക്രൂട്ട്‌മെന്റിനാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. 2026ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ വഴിയാണ് നിയമനം. 

ഒഴിവുകള്‍

ആകെ 27 ഒഴിവുകളാണുള്ളത്. ഇതില്‍ നേരിട്ടും, തസ്തികമാറ്റം വഴിയും 9 ഒഴിവും, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 15ഉം, എന്‍സിഎ-എസ്.സി/എസ്.ടി 3 ഒഴിവുകളുമാണുള്ളത്. 

പ്രായപരിധി

35 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

നിയമത്തില്‍ ബിരുദം. അഭിഭാഷകരായ മൂന്നുവര്‍ഷമെങ്കിലും പ്രാക്ടീസ് ഉള്ളവരായിരിക്കണം. നല്ല സ്വഭാവം, ആരോഗ്യം എന്നിവയും പരിഗണിക്കും. 

തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (ഗ്രേഡ്1,2) ഹൈക്കോടതിയിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍/ മറ്റ് ഓഫീസര്‍മാര്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ അണ്ടര്‍ സെക്രട്ടറിമാര്‍/ സെക്ഷന്‍ ഓഫീസര്‍മാര്‍, ഗവ. സെക്രട്ടറിയേറ്റ് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍മാര്‍/ ലൈബ്രറിയന്‍, ജില്ലാ കോടതികളിലെയും മറ്റും ശിരസ്താര്‍, ഗവണ്‍മെന്റ് ലോ കോളജുകളിലെ ഫുള്‍ടൈം അസിസ്റ്റന്റ് പ്രൊഫസര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അവസരം. 

ശമ്പളം

സിവില്‍ ജഡ്ജ് തസ്തികയില്‍ 77,840 രൂപമുതല്‍ 1,36,520 രൂപവരെ ശമ്പളം ലഭിക്കും. 

ഫീസ്

1250 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗക്കാര്‍ക്കും, തൊഴില്‍ രഹിത ഭിന്നശേഷി വിഭാഗക്കാര്‍ക്കും ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ https://www.highcourt.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന മെയ് 4ന് മുന്‍പായി അപേക്ഷിക്കണം. മെയ് 7 മുതല്‍ 15 വരെയാണ് പരീക്ഷ ഫീസ് അടയ്ക്കാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും 0484-2562235 എന്ന നമ്പറില്‍ ബന്ധപ്പെടാം. വിശദമായ അപേക്ഷ പ്രോസ്‌പെക്ടസ് മറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Post a Comment