ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം
സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അഭിമുഖം സംഘടിപ്പിക്കുന്നു. മെയ് 14-ന് രാവിലെ പത്തിനാണ് അഭിമുഖം നടക്കുക.
പ്രധാന ഒഴിവുകൾ
വിവിധ വിഷയങ്ങളിലെ അധ്യാപകർ മുതൽ അനധ്യാപകർ വരെയുള്ള ഒട്ടേറെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന തസ്തികകൾ താഴെ പറയുന്നവയാണ്:
അധ്യാപകർ: മാക്‌സ്, സയൻസ്, ഹിന്ദി, മലയാളം, കൊമേഴ്‌സ്, എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, പ്രൈമറി ടീച്ചർ.
മറ്റ് സ്റ്റാഫുകൾ: ആർട്‌സ്/ ക്രാഫ്റ്റ്/ സ്‌പോർട്‌സ് സ്റ്റാഫ്.
സപ്പോർട്ടിങ് സ്റ്റാഫ്: ക്ലീനിങ് സ്റ്റാഫ്.
യോഗ്യത
തസ്തികകൾക്ക് അനുസൃതമായി പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ടി.ടി.സി (TTC) എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ.
പങ്കെടുക്കേണ്ട വിധം
എംപ്ലോയബിലിറ്റി സെന്ററിൽ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് താഴെ പറയുന്നവ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്:
തിരിച്ചറിയൽ രേഖയുടെ പകർപ്പ്.
ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായി 300 രൂപ.
ശ്രദ്ധിക്കുക: മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രജിസ്‌ട്രേഷൻ രസീതും ബയോഡാറ്റയുടെ പകർപ്പും മാത്രം ഹാജരാക്കിയാൽ മതിയാകും.
അഭിമുഖം നടക്കുന്ന സ്ഥലം
പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ
തീയതി: മെയ് 14
സമയം: രാവിലെ 10 മണി
കൂടുതൽ വിവരങ്ങൾക്കായി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 0491 2505435, 2505204
