For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

യൂണിയന്‍ ബാങ്കില്‍ 1865 ഒഴിവുകള്‍; അപേക്ഷ മെയ് 19 വരെ

Thozhilvartha

യൂണിയന്‍ ബാങ്കില്‍ 1865 ഒഴിവുകള്‍; അപേക്ഷ മെയ് 19 വരെ



യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. രാജ്യത്തെ വിവിധ ശാഖകളിലായി അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ 1865 ഒഴിവുകളാണ് വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 19 വരെ അപേക്ഷിക്കാം. 

തസ്തികയും ഒഴിവുകളും

യൂണിയന്‍ ബാങ്കില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1865. കേരളത്തില്‍ 39 ഒഴിവുകളുണ്ട്. 

തമിഴ്‌നാട് 95, കര്‍ണാടക 131, ഉത്തര്‍പ്രദേശ് 335 ഒഴിവുകളും, പുറമെ ലക്ഷദ്വീപ്, പുതുച്ചേരിയിലും ഒഴിവുകള്‍ വന്നിട്ടുണ്ട്. 

പ്രായപരിധി

20 വയസുമുതല്‍ 28 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം. എന്നാല്‍ ബിരുദം 2022 ഏപ്രില്‍ 1ന് മുന്‍പ് നേടിയതാകാന്‍ പാടില്ല. 

തിരഞ്ഞെടുപ്പ് 

ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്റ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ നോളജ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 100 ചോദ്യങ്ങളുണ്ടാകും. പരീക്ഷയിൽ വിജയിക്കുന്നവർക്കായി ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് (പ്രാദേശിക ഭാഷാ പരിശോധന) ഉണ്ടായിരിക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.

സ്റ്റൈപ്പന്റ്

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 800 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വനിതകള്‍ക്ക് 600 രൂപ അടച്ചാല്‍ മതി. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ യൂണിയന്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് അപ്രന്റീസ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന അപേക്ഷിക്കാം. അവസാന തീയതി മെയ് 19.

അപേക്ഷ: https://www.unionbankofindia.co.in/ 

വെബ്‌സൈറ്റ്: https://www.unionbankonline.bank.in/ 

Notification: Click 

Post a Comment