സർക്കാർ, സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ
തൊഴില്‍ മേള
അസാപിന്റെ മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെയ് 16ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ 10ന് ആരംഭിക്കുന്ന മേളയിൽ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. തൊഴിലവസരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാം. ഫോണ്‍ – 9495999669
അതിഥി അധ്യാപക ഒഴിവ്
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്. യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ പി.ജിയില്‍ 55 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ളവരെയും പരിഗണിക്കും.
മെയ് 12ന് രാവിലെ പത്തിന് ഹിന്ദി, ഉച്ചയ്ക്ക് 12ന് സംസ്‌കൃതം, 2.30ന് കംപ്യൂട്ടര്‍ സയന്‍സ് എന്നിവയുടേതും 13ന് രാവിലെ പത്തിന് ഇംഗ്ലീഷ് അധ്യാപക തസ്തികയുടെയും അഭിമുഖം കോളേജില്‍ നടക്കും. ഫോണ്‍- 0494 2630027.
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 12ന് രാവിലെ 10.00 ന് വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച ഐ.ഡി. കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. ആശുപത്രിയുടെ 10കി.മീ. ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍- 04931-249600. ഒഴുവുകളുടെ വിവരങ്ങള്‍ ചുവടെ.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഒഴിവ് -1) യോഗ്യത- ബി.എ/ബി.എസ്.സി/എം.എ/എം.എസ്.സി.സൈക്കോളജി
നഴ്‌സ് (ഒഴിവ്-4) യോഗ്യത- ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം., കോരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
പാലിയേറ്റീവ് നഴ്‌സ് (ഒഴിവ്-2) യോഗ്യത- ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം., കോരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, എ.എന്‍.എം/ജെ.പി.എച്ച്.എന്‍ വിത്ത് ബി.സി.സി.പി.എ.എന്‍/സി.സി.സി.പി.എ.എന്‍.
ലാബ് ടെക്‌നീഷ്യന്‍ (ഒഴിവ്-1) ബി.എസ്.സി.എം.എല്‍.ടി/ഡി.എം.എല്‍.ടി., പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ഫ്രണ്ട് ഓഫീസ് സ്റ്റാഫ് കം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ഒഴിവ്-1) യോഗ്യത- ബി.എസ്.ഡബ്ലിയു./ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡിഗ്രി/ഡിപ്ലോമ/ ബി.ബി.എ. കംപ്യൂട്ടര്‍, ബഹുഭാഷാ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി- 25-40
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ഒഴിവ്-1) യോഗ്യത- ഏഴാം ക്ലാസ് പാസായിരിക്കണം. ലൈറ്റ് ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിന് അനുവദിച്ചു കൊണ്ടുള്ളതും സാധുവായതുമായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
ഡി.ടി.പി.ഓപറേറ്റര്‍ കം ഓഫീസ് അസിസ്റ്റന്റ് (ഒഴിവ്-1) യോഗ്യത- പ്ലസ്ടു പാസ്, ഡാറ്റ എന്‍ട്രി, മലയാളം ടൈപിങ്, ഇംഗ്ലീഷ് ടൈപിങ്. പ്രായപരിധി- 30-50.
ഫാര്‍മസി അസിസ്റ്റന്റ് (ഒഴിവ്-1) യോഗ്യത- എസ്.എസ്.എല്‍.സി/തത്തുല്യം, സര്‍ക്കാര്‍ ഹോമിയോ ആശുപത്രി /സ്വാകാര്യ ഹോമിയോ ആശുപത്രി /ഡിസ്‌പെന്‍സറി /രജിസ്‌ട്രേഡ് എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷനറുടെ ഡിസ്‌പെന്‍സറി എന്നിവയില്‍ മരുന്നുകള്‍ കൈകാര്യം ചെയ്തുള്ള പരിചയം, ഹോമിയോപതി ഡിസ്‌പെന്‍സിങില്‍ ഡിപ്ലോമ.
നൈറ്റ് സെക്യൂരിറ്റി (ഒഴിവ്-1) യോഗ്യത- ഏഴാം ക്ലാസ് പാസ്, പി.ആര്‍.ടി.സി.സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി- 30-60.
ഡേ സെക്യൂരിറ്റി (ഒഴിവ്-1) യോഗ്യത- ഏഴാം ക്ലാസ് പാസ്, പി.ആര്‍.ടി.സി.സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി- 30-60.
ക്ലീനര്‍ (ഒഴിവ്-6) ഏഴാം ക്ലാസ് പാസ്. പ്രായപരിധി- 30-60.
അതിഥി അധ്യാപക നിയമനം
തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് ഹാജരാകണം. മെയ് 12ന് രാവിലെ 9.30ന് ഹിന്ദി അഭിമുഖവും, 11.30ന് അറബിക് അഭിമുഖവും നടക്കും. മെയ് 14ന് രാവിലെ 10ന് മാത്തമാറ്റിക്സ്, 1.30ന് സ്റ്റാറ്റിസ്റ്റിക്സ്, ഉച്ചയ്ക്ക് 2.30ന് കംപ്യൂട്ടര്‍ സയന്‍സ് അഭിമുഖവും നടക്കും. ഫോണ്‍- 04662270353.
മലപ്പുറം ഗവ. വനിതാ കോളേജില്‍ അതിഥി അധ്യാപക നിയമനം
മലപ്പുറം ഗവ. വനിതാ കോളേജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി താഴെ പറയുന്ന തീയതികളില്‍ കൂടികാഴ്ചയില്‍ പങ്കെടുക്കണം.
മെയ് 13: ഹിസ്റ്ററി (രാവിലെ 10), ഉറുദു (ഉച്ചയ്ക്ക് 1.30)
മെയ് 14: അറബിക് (രാവിലെ 10)
മെയ് 15: ബോട്ടണി (രാവിലെ 10), സുവോളജി (ഉച്ചയ്ക്ക് 1.30 )
മെയ് 16: മലയാളം (രാവിലെ 10), മെയ് 18: ഇക്കണോമിക്സ് (രാവിലെ 10), പൊളിറ്റിക്കല്‍ സയന്‍സ് (ഉച്ചയ്ക്ക് 1.30)
മെയ് 20: കെമിസ്ട്രി (രാവിലെ 10), ഹിന്ദി (ഉച്ചയ്ക്ക് 1.30)
മെയ് 21: മാത്തമാറ്റിക്സ് (രാവിലെ 10), ഫിസിക്സ് (ഉച്ചയ്ക്ക് 1.30)
കൂടുതല്‍ വിവരങ്ങള്‍ gwcmalappuram@gmail.com, gwcmalappuram.ac.in എന്ന വെബ്‌സൈറ്റിലും എന്ന 9188900203, 0483-2972200 നമ്പറുകളിലും ലഭ്യമാണ്.
അതിഥി അധ്യാപക ഒഴിവ്
നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജ്യോഗ്രഫി, കൊമേഴ്സ്, മലയാളം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം നിര്‍ദ്ദിഷ്ട സമയത്ത് കോളേജില്‍ ഹാജരാകണം. മെയ് 12ന് രാവിലെ 10ന് ജ്യോഗ്രഫി, മെയ് 13ന് രാവിലെ 10ന് കൊമേഴ്സ്, മെയ് 14ന് രാവിലെ 10ന് മലയാളം, മെയ് 15ന് രാവിലെ 10ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്സ്, മെയ് 18ന് രാവിലെ 10ന് ജേര്‍ണലിസം അഭിമുഖപരീക്ഷ നടക്കും. ഫോണ്‍-04931260332.
അതിഥി അധ്യാപക നിയമനം
വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി, എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഒഴിവുകളില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സുവോളജി, സോഷ്യോളജി, അറബി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0491 245753.
അഭിമുഖം മാറ്റി
ദേശീയ ആരോഗ്യം ദൗത്യം മലപ്പുറത്തിന് കീഴിൽ മെയ് ഏഴിനും മെയ് എട്ടിനും നടത്താനിരുന്ന ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 22, 23 തീയതിയിലേക്ക് മാറ്റി.
ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നടത്തുന്ന ‘ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ.എസ്.ഡി.സി. അംഗീകാരമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഒബിസി വിഭാഗക്കാർക്ക് 100% സ്കോളർഷിപ്പോടെ സൗജന്യമായി പഠിക്കാം. കൂടാതെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പന്റും 100% പ്ലേസ്മെന്റ് സഹായവും അസാപ് ഉറപ്പാക്കുന്നുണ്ട്. ഐടിഐ, ഡിപ്ലോമ, ബി.ടെക് അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 9495999658 എന്ന നമ്പറിൽ ബന്ധപ്പെടുക
