For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നിംഹാൻസിൽ ജോലിയവസരം

Kerala job

 


നിംഹാൻസിൽ ജോലിയവസരം; 30,000 തുടക്ക ശമ്പളം; അപേക്ഷ മെയ് 11 വരെ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോസയൻസസ് (നിംഹാൻസ്) ൽ ജോലി നേടാൻ അവസരം. സൈക്കോളജിസ്റ്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മെയ് 11ന് മുൻപായി നിംഹാൻസിന്റെ ഒഫീഷ്യൽ ലിങ്ക് മുഖേന അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് & ന്യൂറോസയൻസിൽ സെെക്കോളജിസ്റ്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 01.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. 

യോ​ഗ്യത

സൈക്കോളജിയിൽ മാസ്റ്റേഴ്‌സ് ബിരുദമോ അല്ലെങ്കിൽ മെഡിക്കൽ & സൈക്യാട്രിയിൽ എം.എസ്.ഡബ്ല്യു (MSW) ബിരുദമോ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. സൈക്കോളജിക്കൽ അസസ്മെന്റുകൾ നടത്തുന്നതിൽ പ്രസക്തമായ പ്രവൃത്തിപരിചയം നിർബന്ധമാണ്.
നിയമനം അനുസരിച്ച് ഉദ്യോ​ഗാർഥികൾക്ക് ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സംസാരിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം.

പ്രായപരിധി

35 വയസുവരെ പ്രായമുള്ളവർക്ക് അവസരം. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ നിംഹാൻസിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജിൽ നിന്ന് പ്രോസ്പെക്ടസും, വിശദമായ നോട്ടിഫിക്കേഷനും തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷകൾ മെയ് 11ന് മുൻപായി അയക്കണം. അപേക്ഷാ ഫോമിൽ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ കൃത്യമായി പൂരിപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യണം. ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കണം. 

വെബ്സെെറ്റ്: https://www.nimhans.ac.in/ 

Post a Comment