For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

സംസ്ഥാന പുരാരേഖ വകുപ്പിന് കീഴില്‍ ജോലിയവസരം; പത്താം ക്ലാസ് മുതൽ യോ​ഗ്യത; അപേക്ഷ ജൂലൈ 04 വരെ

സംസ്ഥാന പുരാരേഖ വകുപ്പിന് കീഴില്‍ ജോലിയവസരം; പത്താം ക്ലാസ് മുതൽ യോ​ഗ്യത; അപേക്ഷ ജൂലൈ 04 വരെ

സംസ്ഥാന പുരാരേഖ വകുപ്പ് കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രോജക്ടുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. അപേക്ഷകള്‍ ജൂലൈ 04ന് മുന്‍പായി അയക്കണം.

സംസ്ഥാന പുരാരേഖ വകുപ്പ് കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രോജക്ടുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. അപേക്ഷകള്‍ ജൂലൈ 04ന് മുന്‍പായി അയക്കണം. 

തസ്തികയും ഒഴിവുകളും

സംസ്ഥാന മ്യൂസിയം ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രോജക്ട് ട്രെയിനി, സൂപ്പര്‍വൈസര്‍, ഡിറ്റിപി ഓപ്പറേറ്റര്‍, ബൈന്‍ഡര്‍, ലാസ്‌കര്‍ കം ക്ലീനര്‍ റിക്രൂട്ട്‌മെന്റ്. വിവിധ ജില്ലകളിലായാണ് ഒഴിവുകള്‍. 

പ്രോജക്ട് ട്രെയിനി

തിരുവനന്തപുരം33ചാലക്കുടി4കോഴിക്കോട്4

പ്രോജക്ട് ട്രെയിനി / സൂപ്പര്‍വൈസര്‍

തിരുവനന്തപുരം20ചാലക്കുടി06കോഴിക്കോട്06കുന്ദമംഗലം06ഇടുക്കി03

ഡിറ്റിപി ഓപ്പറേറ്റര്‍

തിരുവനന്തപുരം04ചാലക്കുടി01കോഴിക്കോട്01

ബൈന്‍ഡര്‍

തിരുവനന്തപുരം03ചാലക്കുടി01കോഴിക്കോട്01കുന്ദമംഗലം01ഇടുക്കി01

ലാസ്‌കര്‍ കം ക്ലീനര്‍

തിരുവനന്തപുരം09ചാലക്കുടി01കോഴിക്കോട്01

നിയമാനുസൃത പ്രായപരിധി അനുവദിക്കും. 

യോഗ്യത

പ്രോജക്ട് ട്രെയിനി

പേപ്പര്‍ റെക്കോര്‍ഡ്‌സ്

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 

ആര്‍ക്കൈവല്‍ സ്റ്റഡീസ്/ ആര്‍ക്കിയോളജി/ മ്യൂസിയോളജി/ കണ്‍സര്‍വേഷന്‍ ഇവയിലേതെങ്കിലും പിജി. 

പാം ലീവ്‌സ് റെക്കോര്‍ഡ്‌സ്

എംഎ മാനുസ്‌ക്രിപ്‌റ്റോളജി

വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, തമിഴ്, ലിപ്യന്തരണത്തില്‍ 1 വര്‍ഷത്തെ മുന്‍പരിചയം (അഭിലഷണീയം). 

ഡിറ്റിപി ഓപ്പറേറ്റര്‍

പന്ത്രണ്ടാം ക്ലാസ് വിജയം. 

കെജിടിഇ ടൈപ്പ്‌റൈറ്റിങ് ലോവര് ഇംഗ്ലീഷ് & മലയാളവും കെജിടിഇ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് പാസായിരിക്കണം. 

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിടിപി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. 

എക്‌സ്പീരിയന്‍സ് അഭികാമ്യം. 

ബൈന്‍ഡര്‍

പത്താം ക്ലാസ് വിജയം/ തത്തുല്യം. 

ബുക്ക് ബൈന്‍ഡിങ്ങില്‍ NCVT സര്‍ട്ടിഫിക്കറ്റ്/ കേരള സര്‍ക്കാര്‍ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ ഇന്‍ ബുക്ക് ബൈന്‍ഡിങ് (ലോവര്‍)/ എംജിടിഇ (ലോവര്‍) ഇവയിലേതിലെങ്കിലും ഒന്നും പാസായിരിക്കണം. 

ലാസ്‌കര്‍ കം ക്ലീനര്‍ 

പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഉയര്‍ന്ന യോഗ്യത പരിഗണിക്കില്ല. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് വകുപ്പിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ തന്നെ നോട്ടിഫിക്കേഷന്‍ സെക്ടറില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. തുടര്‍ന്ന് ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിച്ച് ജൂലൈ 4ന് മുന്‍പായി ചുവടെ നല്‍കിയ വിലാസത്തിലേക്ക് അയക്കുക. 

അപേക്ഷകര്‍ കവറിന് പുറത്ത് കാറ്റഗറിയും തസ്തികയും നിര്‍ബന്ധമായും രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അയക്കണം. 

വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരളം മ്യൂസിയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം- 695033.

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

വിജ്ഞാപനം: Click 

Post a Comment