For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ 1979 ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 16ന് ആരംഭിക്കും

ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ 1979 ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 16ന് ആരംഭിക്കും

ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളിലെയും, സ്ഥാപനങ്ങളിലുമായി ജോലി നേടാന്‍ അവസരം. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന് കീഴിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.  ആകെയുള്ള 1979 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ 15നകം അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB)ന് കീഴില്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1979. ഇതില്‍ 1417 ഒഴിവുകള്‍ ടീച്ചര്‍മാരുടേതാണ്. 

ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് 289 ഒഴിവ് ഐടി അസിസ്റ്റന്റ് ഗ്രേഡ്- എ 125 ഒഴിവ് ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) 675  ഒഴിവ് ഡൊമസ്റ്റിക് സയന്‍സ് ടീച്ചര്‍ 129 ഒഴിവ് ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചര്‍) 163 ഒഴിവ് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (പ്രൈമറി) 450 ഒഴിവ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഹിന്ദി) 1 ഒഴിവ് അസിസ്റ്റന്റ് ആര്‍ക്കൈവിസ്റ്റ് (ഗ്രേഡ് I)4 ഒഴിവ് ഫിറ്റര്‍ ഗ്രേഡ് II 36 ഒഴിവ് ലിഫ്റ്റ് ഓപ്പറേറ്റര്‍ 13 ഒഴിവ് അസിസ്റ്റന്റ് ഓപ്പറേറ്റര്‍ കം മെക്കാനിക് (എസി) 15 ഒഴിവ് സബ്‌സ്റ്റേഷന്‍ അപ്രന്റീസ് 37 ഒഴിവ് ഡാറ്റ പ്രോസസിങ് അസിസ്റ്റന്റ് ഗ്രേഡ് എ 21 ഒഴിവ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് ബി 2 ഒഴിവ് ഇലക്ട്രിക്കല്‍ ഓവര്‍സീയര്‍/ സബ് ഇന്‍സ്‌പെക്ടര്‍ 19 ഒഴിവ് 

യോഗ്യത

പ്രായം, യോഗ്യത, ശമ്പളം തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടീസില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വിശദമായി വായിച്ച് മനസിലാക്കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കണം. 

അപേക്ഷകള്‍ ജൂണ്‍ 16 മുതലാണ് ആരംഭിക്കുക. ജൂലൈ 15 വരെ അപേക്ഷ പൂര്‍ത്തിയാക്കാം. 

വെബ്‌സൈറ്റ്: dsssb.delhi.gov.in

get jobs in various departments and institutions under the delhi government. recruitment is being conducted under the delhi subordinate services selection board. there are a total of 1979 vacancies. interested candidates should apply by july 15.

Post a Comment