മുംബൈ മസഗോൺ ഡോകിൽ 495 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത; ഇപ്പോൾ അപേക്ഷിക്കാം
മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ഒഴിവുകൾ. ട്രേഡ് അപ്രന്റിസ് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. 495 ഒഴിവുണ്ട്. ജൂലൈ 1 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ്. ആകെ ഒഴിവുകൾ 495. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിങ്ങനെയാണ് വിഭാഗങ്ങൾ.
ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ)ഗ്രൂപ്പ് ബി (ഐടിഐ പാസായവർ)ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ)
ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ)ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്‌ട്രിഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ.ഗ്രൂപ്പ് ബി (ഐടിഐ പാസായവർ)∙ഫിറ്റർ സ്‌ട്രക്‌ചറൽ (Ex–ഐടിഐ ഫിറ്റർ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്ട്രിഷ്യൻ, ICTSM, ഇലക്‌ട്രോണിക് മെക്കാനിക്, ആർഎസി, പെയിന്റർ (ജനറൽ), പൈപ്പ് ഫിറ്റർ/പ്ലംബർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വുഡ് വർക്ക് ടെക്നിഷ്യൻ/കാർപെന്റർ.ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ)റിഗർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്).
പ്രായപരിധി
ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ)15–19.ഗ്രൂപ്പ് ബി (ഐടിഐ പാസായവർ)16–21.ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ)14–18.
യോഗ്യത
ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ)
50% മാർക്കോടെ പത്താം ക്ലാസ് ജയം. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.
ഗ്രൂപ്പ് ബി (ഐടിഐ പാസായവർ)
50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ)
50% മാർക്കോടെ എട്ടാം ക്ലാസ് ജയം (10+2 സ്‌കീമിൽ).
ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
എട്ടാം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.
തിരഞ്ഞെടുപ്പ്
ഓൺലൈൻ അധിഷ്ഠിത കംപ്യൂട്ടർ പരീക്ഷ, വൈദ്യപരിശോധന, രേഖാപരിശോധന അടിസ്ഥാനമാക്കി. മുംബൈ, താനെ, പുണെ, ഔറംഗാബാദ്, നാഗ്‌പുർ, ലാത്തൂർ, കോലാപുർ, നാസിക് എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.
ഫീസ്
100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാർക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ https://mazagondock.in എന്ന വെബ്സെെറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. അവസാന തീയതി ജൂലൈ 1.
vacancies at mazagon dock shipbuilders limited, mumbai. recruitment is being conducted for trade apprentice positions, with 495 openings available. applications can be submitted online until july 1
