ഔഷധിയില്‍ ജോലിയവസരം; പ്ലസ് ടുമുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് (ഔഷധി)യില്‍ ജോലി നേടാന്‍ അവസരം. കുട്ടനെല്ലൂരുള്ള ഫാക്ടറിയിലേക്ക് മെഷീന്‍ ഓപ്പറേറ്റര്‍മാരെയാണ് നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ 22ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ഔഷധി കുട്ടനെല്ലൂര്‍ ഫാക്ടറിയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. ഒരു വര്‍ഷമാണ് കാലാവധി.
പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
പ്രായപരിധി
18നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ഐ.ടി.ഐ അല്ലെങ്കില്‍ ഐ.ടി.സി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യത വേണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14,700 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ലഭ്യമായ ഗൂഗിള്‍ ഫോം ഉപയോഗിച്ച് അപേക്ഷിക്കണം. വയസ്, ജാതി,വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം ഔഷധിയുടെ കുട്ടനെല്ലൂര്‍ ഓഫീസില്‍ ലഭിക്കത്തക്ക വണ്ണം തപാല്‍ മാര്‍ഗവും അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 22.07.2026.
അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
the pharmaceutical corporation kerala limited (oushadhi) is inviting applications for jobs. machine operators will be recruited for its factory in kuttanellur. interested candidates should submit their applications on or before july 22.
