For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

റൈറ്റ്‌സ് ലിമിറ്റഡില്‍ ജോലിയവസരം; 16 ഒഴിവുകള്‍; അപേക്ഷ 30 വരെ

റൈറ്റ്‌സ് ലിമിറ്റഡില്‍ ജോലിയവസരം; 16 ഒഴിവുകള്‍; അപേക്ഷ 30 വരെ

ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലുള്ള റൈറ്റ്‌സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. എഞ്ചിനീയറിങ് പ്രൊഫഷണലുകള്‍ക്കായി ആകെയുള്ള 16 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ 30ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

റൈറ്റ്‌സ് ലിമിറ്റഡില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 16 ഒഴിവുകള്‍. കേരളത്തിലെ വിവിധ പ്രോജക്ട് സൈറ്റുകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്. 

ഫീല്‍ഡ് എഞ്ചിനീയര്‍ (സിവില്‍) 11 ഒഴിവ്

റെസിഡന്റ് എഞ്ചിനീയര്‍ 03 ഒഴിവ്

ക്വാളിറ്റി എഞ്ചിനീയര്‍ 2 ഒഴിവ്

തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനമെങ്കിലും, പ്രോജക്റ്റുകളുടെ ആവശ്യകതയും ഉദ്യോഗാര്‍ത്ഥിയുടെ പ്രവര്‍ത്തന മികവും കണക്കിലെടുത്ത് കരാര്‍ കാലാവധി നീട്ടി നല്‍കും.

പ്രായപരിധി

55 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി (നോണ്‍-ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ വിഭാഗത്തിന് അര്‍ഹമായ മറ്റ് ഇളവുകള്‍ക്ക് പുറമെ 10 വര്‍ഷത്തെ അധിക ഇളവും ലഭിക്കും.

ശമ്പളം

ഫീല്‍ഡ് എഞ്ചിനീയര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 42,478 രൂപ ശമ്പളമായി ലഭിക്കും. ക്വാളിറ്റി എഞ്ചിനീയര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 46,417 രൂപ ശമ്പളമായി ലഭിക്കും. റെസിഡന്റ് എഞ്ചിനീയര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,721 രൂപ ശമ്പളമായി ലഭിക്കും. 

യോ​ഗ്യത

അംഗീകൃത സർവ്വകലാശാലകളിൽ നിന്നോ എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നോ സിവിൽ എൻജിനീയറിങ്ങിൽ ഫുൾടൈം ബിരുദം നേടിയവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കം. ഇതിനുപുറമെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണ മേഖലയിലുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്.

എക്സ്പീരിയൻസ് 

ഫീല്‍ഡ് എഞ്ചിനീയര്‍2 വർഷം ക്വാളിറ്റി എഞ്ചിനീയര്‍5 വർഷം റെസിഡന്റ് എഞ്ചിനീയര്‍8 വർഷം 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ റൈറ്റ്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rites.com സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് സിവിൽ എ‍ഞ്ചിനീയറിങ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. തുടർന്ന് ലഭ്യമായ ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി ജൂലെെ 30.

Website: www.rites.com 

Post a Comment