For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സമയം തീരുന്നു; യുപിഎസ്‌സി ഗ്രൂപ്പ് എ, ബി റിക്രൂട്ട്‌മെന്റ്; അവസാന തീയതി ജൂലൈ 17

സമയം തീരുന്നു; യുപിഎസ്‌സി ഗ്രൂപ്പ് എ, ബി റിക്രൂട്ട്‌മെന്റ്; അവസാന തീയതി ജൂലൈ 17


കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലേയും ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ജൂലൈ 17 വൈകീട്ട് ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

ജോയിന്റ് ഡയറക്ടര്‍ (ക്രോപ്‌സ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ്) 06 ഒഴിവ്എയറനോട്ടിക്കല്‍ ഓഫീസര്‍ 11 ഒഴിവ്ലീഗല്‍ ഓഫീസര്‍ 12 ഒഴിവ്കമ്പനി പ്രോസിക്യൂട്ടര്‍ 18 ഒഴിവ്ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് 02 ഒഴിവ്മെഡിക്കല്‍ ഓഫീസര്‍/ റിസര്‍ച്ച് ഓഫീസര്‍ (സിദ്ധ) 01 ഒഴിവ്സീനിയര്‍ ഫോട്ടോഗ്രാഫിക് ഓഫീസര്‍ 04 ഒഴിവ്ഫോട്ടോഗ്രാഫിക് ഓഫീസര്‍ 02 ഒഴിവ്സിവിലിയന്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍07 ഒഴിവ്സ്റ്റോര്‍ ഓഫീസര്‍(സിവിലിയന്‍)04 ഒഴിവ്സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III / അസിസ്റ്റന്റ് പ്രൊഫസര്‍: ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, ന്യൂറോളജി എന്നിങ്ങനെയാണ് ഒഴിവുകള്‍.  

യോഗ്യത വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗങ്ങളിലായി പുരുഷന്‍മാര്‍ക്ക് 25 രൂപയാണ് അപേക്ഷ ഫീസ്. 

എല്ലാ വിഭാഗങ്ങളിലെയും വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. 

അപേക്ഷകളുടെ എണ്ണം അനുസരിച്ച് യുപിഎസ് സി നടത്തുന്ന പ്രത്യേക സ്‌ക്രീനിങ് ടെസ്റ്റ് അല്ലെങ്കില്‍ നേരിട്ടുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. 

വെബ്‌സൈറ്റ്: https://www.upsc.gov.in/ 

Post a Comment