സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലിയവസരം; 41,300 തുടക്ക ശമ്പളം; അപേക്ഷ ആഗസ്റ്റ് 05 വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടാന്‍ അവസരം. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡെമോണ്‍സ്‌ടേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II/ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്.
Department : Technical EducationName of Post : Workshop Instructor/Demonstrator/Instructor Gr.II/
Draftsman Gr.II in Electrical Engineering CATEGORY NO: 048 /2026Last date for application05/08/2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 41,300 രൂപമുതല്‍ 87,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986 നും 01.01.2008-നും ഇടയില്‍ ജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക സമുദായത്തില്‍പ്പെട്ടവർക്കും പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്ക
യോഗ്യത
യൂണിവേഴ്സിറ്റിയോ ഗവൺമന്റോ ബന്ധപ്പെട്ട എഞ്ചിനീയറിംഗ്/ടെക്നോളജി ശാഖയിൽ നൽകിയിട്ടുള്ള മൂന്നുവര്‍ഷത്തില്‍ കുറയാതെയുള്ള ബാച്ചലര്‍ പഠനത്തിലൂടെ നേടിയ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത വേണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
.png)