For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

റബ്ബർ ബോർഡിൽ ജോലിയവസരം; 30,000 രൂപ തുടക്ക ശമ്പളം; തപാൽ മുഖേന അപേക്ഷിക്കാം

റബ്ബർ ബോർഡിൽ ജോലിയവസരം; 30,000 രൂപ തുടക്ക ശമ്പളം; തപാൽ മുഖേന അപേക്ഷിക്കാം 

  



കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ കോട്ടയത്തുള്ള റബ്ബർ ബോർഡിൽ ജോലി നേടാൻ അവസരം. ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ ഓഫ്‌ലൈൻ അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 14 ആണ്.

തസ്തികയും ഒഴിവുകളും

റബ്ബർ ബോർഡിൽ ജൂനിയർ എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.

പ്രായപരിധി

30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. പുറമെ യാത്രാബത്ത, മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. 

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ സിവിൽ എഞ്ചിനീയറിങ് ബിടെക് ബിരുദം നേടിയിരിക്കണം. (ഒന്നാം ക്ലാസോടെ). 

അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 

ഫസ്റ്റ് ഇല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

സിവിൽ നിർമാണ പ്രവർത്തനങ്ങൾ, എഞ്ചിനീയറിങ് എസ്റ്റിമേഷൻ തയാറാക്കൽ, കൺസ്ട്രക്ഷൻ ബില്ലുകൾ തയ്യാറാക്കി നൽകൽ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ റബ്ബർ ബോർഡിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം നൽകിയിട്ടുള്ള റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നും അപേക്ഷാ ഫോമിന്റെ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. 

പേര്, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യതകൾ, പൂർണ്ണമായ വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ജോലി പരിചയം എന്നിവ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഫോമിൽ കൃത്യമായി രേഖപ്പെടുത്തണം. അതിന് ശേഷം നിർദ്ദിഷ്ട സ്ഥാനത്ത് നിങ്ങളുടെ ഒപ്പും പ്രിന്റ് ചെയ്ത പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും പതിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോമിനോടൊപ്പം നിങ്ങളുടെ യോഗ്യതകൾ തെളിയിക്കുന്ന പ്രധാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ വെക്കേണ്ടതുണ്ട്. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സിവിൽ എഞ്ചിനീയറിംഗ് ബിരുദ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയം വ്യക്തമാക്കുന്ന എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് അപേക്ഷയ്‌ക്കൊപ്പം അയക്കേണ്ടത്.

അപേക്ഷാ കവർ സ്പീഡ് പോസ്റ്റ് വഴിയോ അല്ലെങ്കിൽ രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ റബ്ബർ ബോർഡിന്റെ പ്രധാന ഓഫീസിലേക്ക് ജൂലൈ 14ന് മുൻപായി നേരിട്ട് അയക്കേണ്ടതാണ്. അപേക്ഷയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾക്ക് വെബ്സെെറ്റ് സന്ദർശിക്കുക. 

വെബ്സെെറ്റ്https://rubberboard.gov.in/public 

Post a Comment