ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 ഒഴിവുകൾ; ഡിഗ്രിയാണ് യോഗ്യത; കേരളത്തിലും അവസരം
ഇന്ത്യൻ ഓവർസീസ് ബാങ്കിന് കീഴിൽ ജോലി നേടാൻ അവസരം. അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 750 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾ ജൂലൈ 20ന് മുൻപായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ഇന്ത്യൻ ഓവർസീസ് ബാങ്ക് അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 750.
കേരളത്തിൽ 33 ഒഴിവുകളാണ് ഉള്ളത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 01, ആന്ധ്രാപ്രദേശ് 15, അരുണാചൽ പ്രദേശ് 01, അസം 04, ബീഹാർ 35, ചണ്ഡീഗഡ് 04, ഛത്തീസ്ഗഡ് 10, ദാമൻ ദിയു 01, ഡൽഹി 53, ഗുജറാത്ത് 16. ഗോവ 01, ഹിമാചൽ പ്രദേശ് 01, ഹരിയാന 16, ജമ്മു കശ്മീർ 02, ജാർഖണ്ഡ് 08, കർണാടക 06, മണിപ്പൂർ 04, മേഘാലയ 02, മഹാരാഷ്ട്ര 85, മിസോറാം 02, മധ്യപ്രദേശ് 12, നാഗാലാൻഡ് 01, ഒഡീഷ 22, പഞ്ചാബ് 24, പുതുച്ചേരി 12, രാജസ്ഥാൻ 16, സിക്കിം 02, തെലങ്കാന 06, തമിഴ്നാട് 200, ത്രിപുര 02, ഉത്തരാഖണ്ഡ് 08, ഉത്തർപ്രദേശ് 110, പശ്ചിമ ബംഗാൾ 35 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,000 രൂപമുതൽ 15,500 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
20 വയസ് മുതൽ 28 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 01.07.1998നും 01.07.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷം, ഒബിസി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് 3 വർഷം, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് 10 വർഷം എന്നിങ്ങനെ ഇളവ് ലഭിക്കും.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഇതിനകം അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയവർ, നിലവിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നവർ, അല്ലെങ്കിൽ ബിരുദത്തിന് ശേഷം ഒരു വർഷമോ അതിൽ കൂടുതലോ തൊഴിൽ/പരിശീലന പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
അപേക്ഷ ഫീസ്
എസ് സി, എസ്ടി, പിഡബ്ല്യുബിഡി എന്നീ ഉദ്യോഗാർത്ഥികൾക്ക് 236 രൂപയാണ് അപേക്ഷാ ഫീസ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വനിതകൾക്ക് 708 രൂപയും ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് പുരുഷൻമാർക്ക് 944 രൂപയും ആണ് ഫീസ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ വിശദിവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ വെബ്‌സൈറ്റായ www.iob.in സന്ദർശിക്കണം. തുടർന്ന് ലഭ്യമായ ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി ജൂലെെ 20.
