ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ടെക്നിക്കൽ അപ്രന്റീസ് ഒഴിവുകൾ
2022 മാർച്ച്/ഏപ്രിലിന് ശേഷം കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത.
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ അപ്രന്റീസ് (കൊമേഴ്സ്യൽ പ്രാക്ടീസ്) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ നിയമിക്കുന്നു. അകെ ആറ് ഒഴിവുകളാണ് ഉള്ളത്. 2022 മാർച്ച്/ഏപ്രിലിന് ശേഷം കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 17-നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണം.
യോഗ്യത
അപേക്ഷകർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം.
കൂടാതെ അംഗീകൃത സർവകലാശാലയിലോ ബോർഡിലോ നിന്ന് മൂന്ന് വർഷത്തെ കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ നേടിയിരിക്കണം.
ഡിപ്ലോമയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോ അല്ലെങ്കിൽ 6.32 സി.ജി.പി.എയോ ഉണ്ടായിരിക്കണം.
പ്രായപരിധി
2026 ജൂൺ 30-ന് 18 മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
അർഹരായ സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും
അപേക്ഷിക്കേണ്ട വിധം
യോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് ഓഫീസിൽ 2026 ജൂലൈ 17-നകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെയാണ് തിരഞ്ഞെടുപ്പ് നടപടികൾക്കായി പരിഗണിക്കുക.
