ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ ജോലിയവസരം; മൂന്ന് ജില്ലകളിൽ ഒഴിവുകൾ; എട്ടാം ക്ലാസ് മുതൽ യോഗ്യത
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എക്‌സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്കുകളിൽ ജോലിയവസരം. കണ്ണൂർ, വയനാട്, കാസർകോഡ് സ്‌റ്റേഷനുകളിലേക്ക്
കരാർ നിയമനമാണ് നടക്കുന്നത്. താൽപര്യമുള്ളവർ ജൂലൈ 25ന് മുൻപായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
ലബോറട്ടറി അസിസ്റ്റന്റ്, ഡെന്റൽ അസിസ്റ്റന്റ്, പ്യൂൺ. ഇസിഎച്ച്എസ് കണ്ണൂർ സ്‌റ്റേഷൻ സെല്ലിന്റെ പരിധിയിൽ വരുന്ന കാഞ്ഞങ്ങാട്, ഇരിട്ടി, കൽപ്പറ്റ എന്നീ മൂന്ന് പോളിക്ലിനിക്കുകളിലാണ് നിലവിൽ ഒഴിവുള്ളത്.
ലബോറട്ടറി അസിസ്റ്റന്റ് 01 ഒഴിവ്ഡെന്റൽ അസിസ്റ്റന്റ് 01 ഒഴിവ്പ്യൂൺ 01 ഒഴിവ്
യോഗ്യത
ലബോറട്ടറി അസിസ്റ്റന്റ്
ഡിഎംഎൽടി അല്ലെങ്കിൽ സായുധ സേനയിലെ ക്ലാസ് വൺ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഡെന്റൽ അസിസ്റ്റന്റ്
ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ / ഡോറ അല്ലെങ്കിൽ ക്ലാസ് വൺ ഡി.എച്ച് കോഴ്‌സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഡെന്റൽ ഡ്യൂട്ടിയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്യൂൺ
എട്ടാം ക്ലാസ് വിജയിച്ചവർക്കോ സായുധ സേനയിലെ ജി.ഡി ട്രേഡ് യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. കുറഞ്ഞത് 5 വർഷത്തെ പരിചയം വേണം. പ്യൂൺ തസ്തികയിൽ ജോലി ചെയ്തുള്ള പരിചയം.
വിരമിച്ച സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുമ്പോൾ പ്രത്യേക മുൻഗണന ലഭിക്കും
ശമ്പളം
ഇ.സി.എച്ച്.എസ് ചട്ടങ്ങൾ പ്രകാരം നിശ്ചയിക്കുന്ന വേതനം അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇസിഎച്ച്എസിന്റെ ഔദ്യോഗിക പോർട്ടലായ www.echs.gov.in സന്ദർശിച്ച് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വ്യക്തിഗത തിരിച്ചറിയൽ രേഖകളായ പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. മുൻ സൈനികരോ വിരമിച്ച മറ്റ് ജീവനക്കാരോ അപേക്ഷിക്കുമ്പോൾ അവരുടെ ഡിസ്ചാർജ് ബുക്ക്, പെൻഷൻ പേയ്മെന്റ് ഓർഡർ എന്നിവയുടെ പകർപ്പുകൾ കൂടി അപേക്ഷയ്ക്ക് ഒപ്പം നിർബന്ധമായും വെക്കേണ്ടതുണ്ട്. പാൻ കാർഡിന്റെയും ആധാർ കാർഡിന്റെയും മതിയായ പകർപ്പുകൾ ഉൾപ്പെടുത്താത്ത അപേക്ഷകൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ നിരസിക്കുന്നതായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സ്റ്റേഷൻ സെൽ (ഇ.സി.എച്ച്.എസ്), സി/ഒ ഡി.എസ്.സി സെന്റർ, ബർണശ്ശേരി പി.ഒ, കണ്ണൂർ - 670 013
