തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം (ന്യൂ) മൂക്കോല കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം . ലാബ് ടെക്‌നീഷ്യൻ,ലാബ് ടെക്‌നീഷ്യൻ,ഫാർമസിസ്റ്റ് തസ്തികയിലാണ് ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 18ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
ഒഴിവുള്ള തസ്തികകൾ
ലാബ് ടെക്‌നീഷ്യൻ – 1 ഒഴിവ്
യോഗ്യത: ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി
ഇ.സി.ജി ടെക്‌നീഷ്യൻ കം മൾട്ടിപർപ്പസ് വർക്കർ – 1 ഒഴിവ്
യോഗ്യത: ഇ.സി.ജി ടെക്‌നീഷ്യൻ കോഴ്‌സും കംപ്യുട്ടർ പരിജ്ഞാനവും
ഫാർമസിസ്റ്റ് – 1 ഒഴിവ്
യോഗ്യത: ബി.ഫാം അല്ലെങ്കിൽ ഡി.ഫാം
തെരഞ്ഞെടുപ്പ്
പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.
അഭിമുഖം
തീയതി: ജൂലൈ 18
സമയം: ഉച്ചയ്ക്ക് 2.00 മണി
വേദി: വിഴിഞ്ഞം (ന്യൂ) മൂക്കോല കുടുംബാരോഗ്യ കേന്ദ്രം
കൊണ്ടുവരേണ്ട രേഖകൾ
മൊബൈൽ നമ്പർ ഉൾപ്പെടുത്തിയ ബയോഡാറ്റ
വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ
സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്
Walk-in Interview on July 18 for Lab Technician, Pharmacist & ECG Technician Posts.
