കൊച്ചി റിഫൈനറിയിൽ 94 ഒഴിവുകൾ; 34,000 രൂപ വരെ ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ
കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി, മുംബൈ റിഫൈനറികളിൽ ഓപറേറ്റർ, ടെക്‌നിഷ്യൻ തസ്തികകളിൽ അവസരം. ഓഗസ്റ്റ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കൊച്ചി റിഫൈനറിയിൽ 94, മുംബൈ റിഫൈനറിയിൽ 60 ഒഴിവുമാണുള്ളത്.
തസ്തിക, ഒഴിവ്, യോഗ്യത
പ്രോസസ് ടെക്‌നിഷ്യൻ-കെമിക്കൽ (മുംബൈ റിഫൈനറി -60), പ്രോസസ് ഓപറേ റ്റർ-കെമിക്കൽ (കൊച്ചി റിഫൈനറി-64): കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്‌നോളജി ഡിപ്ലോമ, ഒരു വർഷ ജോലി പരിചയം.
ടെക്‌നിഷ്യൻ-ഇലക്ട്രിക്കൽ (കൊച്ചി റിഫൈനറി-17): ഇലക്ട്രിക്കൽ എൻജി./ഇല ക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജി./ഇലക്ട്രിക്കൽ പവർ സിസ്റ്റം/ഇലക്ട്രിക്കൽ എൻജി. (ഇൻഡസ്ട്രിയൽ കൺട്രോൾ) ഡിപ്ലോമ, ഒരു വർഷ ജോലി പരിചയം.
ടെക്‌നിഷ്യൻ/ഓപറേറ്റർ -മെക്കാനിക്കൽ (കൊച്ചി റിഫൈനറി-13): മെക്കാനിക്കൽ എൻജി നീയറിങ് ഡിപ്ലോമ, ഒരു വർഷ ജോലി പരിചയം.
യോഗ്യതകൾ 60% മാർക്കോടെ വേണം. പട്ടിക വിഭാഗത്തിന് 50% മതി. പ്രായം: 18-25 . ശമ്പളം: 26,500-34,000 രൂപ.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, സ്‌കിൽ പ്രൊഫിഷ്യൻസി ടെസ്റ്റ്, മെഡിക്കൽ എക്‌സാമിനേഷൻ എന്നീ 3 ഘട്ടങ്ങളിലായി.
വെബ്‌സൈറ്റ്:www.bharatpetroleum.com.
.jpg)