For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

എഴുത്തുപരീക്ഷയില്ലാതെ മില്‍മയില്‍ ജോലി ചെയ്യാം.. ശമ്പളം ഇത്ര

 എഴുത്തുപരീക്ഷയില്ലാതെ മില്‍മയില്‍ ജോലി ചെയ്യാം.. ശമ്പളം ഇത്ര

മില്‍മയ്ക്ക് കീഴിലുള്ള തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലായിരിക്കും നിയമനം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 01.01.2026-ലെ കണക്കുപ്രകാരം 18-നും 40-നും ഇടയില്‍ ആയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് കേരള സഹകരണ നിയമങ്ങള്‍ പ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം ഒബിസി, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം എന്നിങ്ങനെയായിരിക്കും ഇളവ് ലഭിക്കുക. ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ രീതിയിലുള്ള ബിരുദവും പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ആവശ്യമില്ല.

രേഖകളുടെ പരിശോധനയും വ്യക്തിഗത അഭിമുഖവും വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൊല്ലം തേവള്ളിയിലുള്ള കൊല്ലം ഡയറി കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്.

ആഗസ്റ്റ് 11 ന് രാവിലെ 10:00 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് അഭിമുഖ സമയം. നിശ്ചിത സമയത്തിന് ശേഷം എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി പരിഗണിക്കുന്നതല്ല. തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്റെ ഏതെങ്കിലും യൂണിറ്റില്‍ 2 വര്‍ഷത്തിലധികം ജോലി ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റായ www.milmatrcmpu.com സന്ദര്‍ശിക്കുക. ബന്ധപ്പെട്ട വിജ്ഞാപനം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക. വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കുകയും യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ചെയ്യുക. ശേഷം ഔദ്യോഗിക അപേക്ഷാ/രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.

ഔദ്യോഗിക അപേക്ഷാ ഫോമും ആവശ്യമായ മറ്റ് രേഖകളും പ്രിന്റ് ചെയ്‌തെടുക്കുക. ആവശ്യമായ വിവരങ്ങള്‍ കൃത്യമായി പൂരിപ്പിച്ച് എല്ലാ രേഖകളും അപേക്ഷയോടൊപ്പം ചേര്‍ക്കുകയും അവയില്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ നടത്തുകയും ചെയ്യുക. അപേക്ഷയുടെ പകര്‍പ്പ് എടുത്ത് സൂക്ഷിക്കുക.

Post a Comment