For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

യോഗ്യത പത്താം ക്ലാസിനും താഴെയാണോ? അവസരങ്ങൾ ദാ, ഇവിടെയുണ്ട്! മൾട്ടി പർപ്പസ് വർക്കർ, കുക്ക്, സ്വീപ്പര്‍ ഉൾപ്പെടെ ഒഴിവുകൾ

10 class kerala jobs for freshersJob vacancy in Kerala 10th pass for FEMALE10th pass jobs malayalam10 class kerala jobs salary


പത്താം ക്ലാസിലും താഴെ യോഗ്യതയുള്ളവർക്കും ആകർഷകമായ ജോലി! അതും മികച്ച സ്ഥാപനങ്ങളിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്നുതന്നെ അപേക്ഷിക്കൂ. തസ്തികകളും, യോഗ്യതകളും അറിയാം;

•മൾട്ടി പർപ്പസ് വർക്കർ

എറണാകുളം ജില്ലാ നാഷനൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിൽസാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കും മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ നിയമനം. 4 ഒഴിവു വീതമാണുള്ളത്. അഭിമുഖം നവംബർ 5 നു 9.30 ന്.

•സാനിറ്റേഷൻ വർക്കർ

എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിറ്റേഷൻ വർക്കർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ഏഴാം ക്ലാസ്, എഴുതാനും വായിക്കാനും അറിയണം. 5രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷയും തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം നവംബർ 6നു 11 ന് സ്ഥാപനത്തിൽ ഹാജരാവുക.

•ടെക്‌നിഷ്യൻ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിഎംഎസ് ടെക്‌നിഷ്യൻ ഒഴിവ്. ഒരു വർഷ കരാർ നിയമനം. പ്രായം:18-36. അഭിമുഖം നവംബര്‍ 5നു 11 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെഡിക്കല്‍ കോളജ് എച്ച്ഡിഎസ് ഓഫിസില്‍ ഹാജരാവുക. 0495–2355900

•ഗെസ്റ്റ് അധ്യാപകർ

കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. ദിവസവേതന നിയമനം. അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, ജോലിപരിചയ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് സഹിതം നവംബർ 5നു 10.30 ന് ഹാജരാവുക. 0481-2506153. www.rit.ac.in

•വാർഡൻ

കണ്ണൂർ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്‌സ് അക്കാദമിയിൽ ഒരു പുരുഷ വാർഡന്റേയും, വയക്കര ജില്ലാ സ്പോർട്‌സ് അക്കാദമിയിൽ ഒരു വനിതാ വാർഡന്റേയും ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ബിരുദം. പ്രായം: 30 നു മുകളിൽ. കായികതാരങ്ങൾക്കും വിമുക്തഭടൻമാർക്കും മുൻഗണന. നവംബർ 7നു 11 ന് ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫിസിൽ ഹാജരാവുക. 0497-2700485, 97447 07879.

•കേസ് വർക്കർ

കോട്ടയം സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ കേസ് വർക്കർ ഒഴിവിൽ കരാർ നിയമനം. പ്രായം: 25-45. സ്ത്രീകൾക്കാണ് അവസരം. യോഗ്യത: നിയമ ബിരുദം/ സോഷ്യൽ വർക്കിൽ പിജി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതു സംബന്ധിച്ച മേഖലകളിൽ ഗവ./ എൻജിഒ പ്രോജക്ടുകളിൽ മൂന്നുവർഷ ജോലിപരിചയം. അപേക്ഷ നവംബർ 8നകം കോട്ടയം വനിതാ പ്രൊട്ടക്ഷൻ ഓഫിസിൽ ലഭിക്കണം. 0481–2300955.

•മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്

ആലപ്പുഴ ജില്ലയില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റിന്റെ കരാർ നിയമനം. അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ട കുടുംബാംഗങ്ങൾക്ക് അപേക്ഷിക്കാം. നിലവില്‍ കുത്തിയതോട്, തുറവൂര്‍, തൃക്കുന്നപ്പുഴ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് ഒഴിവ്. യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്. പ്രായം: 25-45. അപേക്ഷ നവംബര്‍ 4 നകം അതത് സിഡിഎസ് ഓഫിസില്‍ ലഭിക്കണം 

•കുക്ക്, സ്വീപ്പര്‍

കണ്ണൂർ മാങ്ങാട്ടു പറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ ക്യാരിയര്‍ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം. അഭിമുഖം നവംബര്‍ 4നു 10.30 ന്. ജോലിയിൽ മുൻ പരിചയം ഉണ്ടായിരിക്കണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി ഹാജരാവുക. 0497–2781316.

•മെസ് സൂപ്പർവൈസർ

കണ്ണൂർ ഗവ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ മെസ് സൂപ്പർവൈസർ (സ്ത്രീ) ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബർ 4നു 10ന്. 0497–2780225. www.gcek.ac.in


Post a Comment