For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

റബർ ബോർഡിൽ ‍ട്രെയിനി, കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ, ആയുഷ് മിഷനിൽ നഴ്സ്… ഒട്ടേറെ ഒഴിവുകൾ, യോഗ്യതകളറിയാം

Keralajob,mykeralajobs,allkeralajobs,

വിവിധ സർക്കാർ ഒാഫിസുകളിലെ ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കൂ.

തസ്തികകളും, യോഗ്യതകളുമറിയാം;

▪️ട്രെയിനി

കോട്ടയം റബർ ബോർഡ് ഹെഡ് ഒാഫിസിലെ ഫിനാൻസ് ഡിപ്പാർട്മെന്റിൽ ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവ്. 11 മാസ താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 5 ന്. യോഗ്യത: 50% മാർക്കോടെ ബികോം, എംഎസ് ഒാഫിസ് അറിവ്. പ്രായപരിധി: 30. ശമ്പളം: 20,000.

www.rubberboard.org.in

▪️സ്റ്റാറ്റിസ്റ്റിഷ്യൻ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ കാൻസർ എപ്പിഡെമിയോളജി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ് ഡിവിഷനിൽ 2 സ്റ്റാറ്റിസ്റ്റിഷ്യൻ ഒഴിവ്. കരാർ നിയമനം. ഡിസംബർ 5 വരെ അപേക്ഷിക്കാം. യോഗ്യത: പിജി (സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് വിത് ഡേറ്റ സയൻസ്). പ്രായപരിധി: 35. ശമ്പളം: 32,000.

www.rcctvm.gov.in

▪️ലാബ് അസിസ്റ്റന്റ്

ഫിഷറീസ് വകുപ്പിന് കീഴില്‍ മലപ്പുറം ഉണ്യാലിലെ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബർ 5നു 11ന് മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍. യോഗ്യത: മൈക്രോ ബയോളജി/ബയോടെക്‌നോളജി/ബിഎഫ്എസ്‌സി ബിരുദം. 0494–666428.

Job-Opportunity Application
ഗുരുവായൂർ ദേവസ്വം ഒഴിവുകൾ. ഏഴാം ക്ലാസും പത്താം ക്ലാസും യോഗ്യതയുള്ളവർക്ക് ഇതിൽ പങ്കെടുക്കാം Apply now
Lulu Hypermarket is conducting a walk-in interview for various positions in Kerala Apply now
കേരളത്തിലെ പ്രമുഖ വാഹന ഡീലര്‍ഷിപ്പില്‍ 45 ഓളം ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം Apply now
ലേറ്റസ്റ്റ് തൊഴിൽ വാർത്ത അറിയാൻWhatsApp ചാനൽ ഫോളോ ചെയ്യുക Follow now

▪️എക്സിക്യൂട്ടീവ്

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ മീഡിയ റിലേഷൻസ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഡിസംബർ 5 വരെ.

∙യോഗ്യത: കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്/ ഇംഗ്ലിഷ് ലിറ്ററേചർ/ഇംഗ്ലിഷ് വിത് കോപ്പി എഡിറ്റിങ്ങിൽ ബിരുദം, 3 വർഷ ജോലിപരിചയം. പ്രായപരിധി: 40. ശമ്പളം: 40,000. www.nitc.ac.in

▪️ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ

കാസർകോട് അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എന്‍ട്രി ഓപ്പറേറ്റർ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: പിജിഡിസിഎ/ഡിസിഎ, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ്. അഭിമുഖം ഡിസംബര്‍ 11 നു 11ന്. 0499–4271266.

▪️നഴ്സ്, തെറപ്പിസ്റ്റ്

നാഷനല്‍ ആയുഷ് മിഷന്‍ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ജിഎന്‍എം നഴ്സ്, ആയുര്‍വേദ തെറപ്പിസ്റ്റ് ഒഴിവ്. അഭിമുഖം ഡിസംബര്‍ 10ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മലപ്പുറം ഗവ. ഹോമിയോ ആശുപത്രിയില്‍ ഹാജരാവുക. 97784 26343.

▪️ഫാര്‍മസിസ്റ്റ്

വയനാട് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എച്ച്എംസി മുഖേന സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷൻ, നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. പ്രായപരിധി: 40. ഡിസംബര്‍ 6നകം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അപേക്ഷ നല്‍കണം. അഭിമുഖം ഡിസംബര്‍ 10 നു 10 ന്. 0493–6206768.

ലേറ്റസ്റ്റ് തൊഴിൽ വാർത്തകൾ അറിയാൻ 

(https://whatsapp.com/channel/0029VaiggkpJf05aUyZPdE1o  join ചെയ്യു ക

Post a Comment