Jobs | Application |
---|---|
സഹകരണ ബാങ്കുകളിൽ 291 ഒഴിവ് | Apply now |
ക്ഷീര ജാലകം പ്രൊമോട്ടർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു | Apply now |
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow |
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡി.റ്റി.പി. ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഒഴിവുണ്ട്. എസ്.എസ്.എല്‍.സിയും കെ.ജി.ടി.എ/ എം.ജി.ടി.എ (ടൈപ്പ് റൈറ്റിങ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും ആണ് യോഗ്യത. അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബര്‍ 28ന് വൈകുന്നേരം 5ന് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിക്കണം. വിലാസം: ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം 695034. ഫോണ്‍: 04712333790, 8547971483, www.ksicl.org.
സെയില്‍സ് അസിസ്റ്റന്റ്
പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സ് എന്ന സ്ഥാപനത്തിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ സെയില്‍സ് അസിസ്റ്റന്റിനെ നിയമിക്കുതിന്റെ പാനല്‍ തയ്യാറാക്കുതിനായി 10 ക്ലാസ്സ് പാസ്സായ ഉദ്യാഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗനണ. വെളളക്കേടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഡിസംബര്‍ 21 നകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് , കെ.ജി. പടി, തിരൂര്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം
വയനാട് മെഡിക്കല്‍ കോളജ്
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്റിസ്ട്രി (OMFS) വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. ബിഡിഎസ് അല്ലെങ്കില്‍ എംഡിഎസ് (OMFS) യോഗ്യതയും UG / PG കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 21 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
സ്വീപ്പര്‍ കം സാനിട്ടറി വര്‍ക്കര്‍
തിരുവന്തപുരം ബാര്‍ട്ടന്‍ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജിന് കീഴിലുള്ള വനിത ഹോസ്റ്റലില്‍ ജോലിയവസരം. ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പര്‍ കം സാനിട്ടറി വര്‍ക്കര്‍ തസ്തികയിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് 16ാം തീയതി നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വനിത ഹോസ്റ്റലില്‍ സ്വീപ്പര്‍ കം സാനിട്ടറി വര്‍ക്കര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളാണുള്ളത്. ഏഴാം ക്ലാസ് വിജയം. സമാന തസ്തികയില്‍ മുന്‍പ് ജോലി ചെയ്തിരുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
40 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 16ന് രാവിലെ 10 മണിക്ക് തിരുവന്തപുരം ബാര്‍ട്ടന്‍ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ എത്തിച്ചേരുക.
സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജില്‍ കുക്ക്
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കേളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് കുക്ക്/ കിച്ചണ്‍ ഹെല്‍പ്പറിന്റെ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
എട്ടാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 40 നും 60 നും ഇടയില്‍ പ്രായമുള്ള വനിതാ ഉദ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 18 ന് രാവിലെ 10 മണിക്ക് വയസ്, യോഗ്യത, പ്രവൃത്തിപരിചയം, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം.