ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. അണ്ടർഗ്രാജുവേറ്റ്,ഗ്രാജുവേറ്റ് വിഭാഗത്തിൽ 5,165 ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്കാണ് അവസരം. ഇത് സംബന്ധിച്ച പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. അപേക്ഷകൾ ഒക്ടോബർ 08 മുതൽ സമർപ്പിക്കാം. ഓരോ വിഭാഗത്തിന്റെയും ലഘു വിജ്ഞാപനത്തിലെ വിവരങ്ങൾ പരിശോധിക്കാം.
അണ്ടർഗ്രാജുവേറ്റ് വിഭാഗം
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം
ഒഴിവുകൾ: 1,688
കൊമേർഷ്യൽ കം ടിക്കറ്റ് ക്ലർക് – 700
ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 600
അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 200
ട്രെയിൻസ് ക്ലാർക്ക് – 188
പ്രായം: അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ് വരെ.
അപേക്ഷാ തീയതി: ഒക്ടോബർ 15 മുതൽ നവംബർ 13
ശമ്പളം
തസ്തിക അനുസരിച്ച് 7ാം CPC പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. 19,900 രൂപ മുതൽ ശമ്പളം പ്രതീക്ഷിക്കാം. ഇതിന് പുറമെ റെയിൽവേ ചട്ടപ്രകാരമുള്ള വിവിധ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും
തിരഞ്ഞെടുപ്പ് പ്രക്രിയ
ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT),രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്,സർട്ടിഫിക്കറ്റ് പരിശോധന,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനം പുറത്തിറക്കുന്ന ഘട്ടത്തിലെ വ്യക്തമാകൂ.
ഗ്രാജുവേറ്റ് വിഭാഗം
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഒഴിവുകൾ: 3,477
ഒഴിവുകൾ പ്രതീഷിക്കുന്ന തസ്തികകൾ
ചീഫ് കൊമേർഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ
സ്റ്റേഷൻ മാനേജർ
ഗുഡ്സ് ട്രെയിൻ മാനേജർ
ജൂനിയർ അക്കൗണ്ട് കം ടൈപ്പിസ്റ്റ്
സീനിയർ അക്കൗണ്ട് കം ടൈപ്പിസ്റ്റ്
ട്രാഫിക് അസിസ്റ്റന്റ്
പ്രായം: അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ് വരെ.
അപേക്ഷാ തീയതി : ഒക്ടോബർ 08 മുതൽ നവംബർ 06
ശമ്പളം
തസ്തിക അനുസരിച്ച് 7ാം CPC പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. 19,900 രൂപ മുതൽ ശമ്പളം പ്രതീക്ഷിക്കാം. ഇതിന് പുറമെ റെയിൽവേ ചട്ടപ്രകാരമുള്ള വിവിധ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT),രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്,സർട്ടിഫിക്കറ്റ് പരിശോധന,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനം പുറത്തിറക്കുന്ന ഘട്ടത്തിലെ വ്യക്തമാകൂ.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
.jpg)