For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഹോസ്പിറ്റൽ അറ്റൻഡന്റ്, ഹെൽപ്പർ, ഡിടിപി ഓപ്പറേറ്റർ, അധ്യാപകർ… ഒട്ടേറെ ഒഴിവുകൾ, ഉടനെ അപേക്ഷിക്കാം

Job vacancy, thozhilvaartha, 10 jobs

ഹോസ്പിറ്റൽ അറ്റൻഡന്റ്, ഹെൽപ്പർ, ഡിടിപി ഓപ്പറേറ്റർ, അധ്യാപകർ… ഒട്ടേറെ ഒഴിവുകൾ, ഉടനെ അപേക്ഷിക്കാം


Jobs Application
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി 500 ലധികം ഒഴിവുകള്‍; മിനി ജോബ് ഫെയര്‍ ഡിസംബര്‍ 28ന് Apply now
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; വിവിധ ജില്ലകളില്‍ ഒഴിവുകള്‍ Apply now
🔻 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow

വിവിധ ജില്ലകളിലെ സർക്കാർ/സ്വകാര്യ ഒാഫിസ് ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക.

ഹോസ്പിറ്റൽ അറ്റൻഡന്റ്

തിരുവനന്തപുരം രാജീവ് ഗാന്ധി സ്പോർട്സ് സെന്ററിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: എട്ടാം ക്ലാസ് ജയം. പ്രായപരിധി: 50. ഡിസംബർ 18 നകം അപേക്ഷിക്കണം. വിലാസം: ഡയറക്ടർ, കായിക യുവജന ഒാഫിസ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം–33.

പ്രമോട്ടർ

പാലക്കാട് ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിനു കീഴില്‍ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രമോട്ടർ നിയമനം. ഒരു വര്‍ഷ താൽക്കാലിക നിയമനം. യോഗ്യത: പ്ലസ്ടു/ തത്തുല്യം. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഒാണറേറിയം: 10,000. അപേക്ഷ ഡിസംബര്‍ 19 നകം ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് ലഭിക്കണം. 0491–2505005.

ഹെൽപ്പർ

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയർ കോളജിലെ വനിതാ ഹോസ്റ്റലിൽ കുക്ക്/ കിച്ചൻ ഹെൽപ്പർ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബർ 18ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10 ന് കോളജ് ഓഫിസിൽ ഹാജരാവുക.

ഡിടിപി ഓപ്പറേറ്റർ

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിടിപി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ്, കെജിടിഎ/എംജിടിഎ (ടൈപ്പ്റൈറ്റിങ് മലയാളം ഹയർ, ഇംഗ്ലിഷ് ലോവർ) അപേക്ഷ ഡിസംബർ 28നകം ലഭിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളജ് ക്യാംപസ്, പാളയം, തിരുവനന്തപുരം- 695 034. 0471-2333790, 85479 71483, www.ksicl.org

ഇലക്ട്രിക് വർക്കർ

അഡാക്ക് എറണാകുളം സെന്‍ട്രല്‍ റീജിയനു കീഴിലെ ഇടക്കൊച്ചി ഫാമിൽ ജനറേറ്റര്‍, വാട്ടര്‍പമ്പ് എയറേറ്റര്‍, മറ്റ് ഇലക്ട്രിക് ജോലികൾക്കായി ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ്, ഇലക്ട്രിഷ്യന്‍ ട്രേഡ് ഐടിഐ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 45. പുരുഷന്മാർക്കാണ് അവസരം. അഭിമുഖം ഡിസംബര്‍ 18നു 10 ന്. അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി തേവര അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ ഓഫിസില്‍ ഹാജരാവുക. 0484–2665479.

തെറപ്പിസ്റ്റ്

വൈപ്പിന്‍ ബിആര്‍സിയിലെ ഫിസിയോതെറപ്പി സെന്ററിൽ തെറപ്പിസ്റ്റ് ഒഴിവ്. യോഗ്യത: ഫിസിയോതെറപ്പി ബിരുദം. ബ്ലോക്ക് പ്രോജക്ട് കോഒാര്‍ഡിനേറ്റര്‍, ബിആര്‍സി വൈപ്പിന്‍, എടവനക്കാട് ഗവ. യുപിഎസ് ക്യാംപസ്, എടവനക്കാട് പിഒ, പിന്‍; 682 502.

79075 60885, 95627 13393.

തൊഴിൽമേള

ആലപ്പുഴയിൽ 250 ഓളം സ്വകാര്യ ഒഴിവുകളിൽ മിനി ജോബ് ഡ്രൈവ് ഡിസംബർ 18 നു 9.30ന്. മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിലെ തൊഴിൽമേളയിൽ പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതക്കാർക്ക് പങ്കെടുക്കാം. പ്രായം: 18–65. 0479-2344301, 95260 65246.

അധ്യാപക ഒഴിവ്

എറണാകുളം

∙പിറവം ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം ഡിസംബർ 18 നു 2ന്.

∙തേവര സേക്രഡ് ഹാർട്ട് കോളജിൽ പൊളിറ്റിക്സ് സയൻസ് വിഭാഗത്തിൽ ഒഴിവ്. യോഗ്യത: നെറ്റ്, പിഎച്ച്ഡി. അപേക്ഷ ഡിസംബർ 27 വരെ. www.shcollege.ac.in

കാസർകോട്

∙ജിഎഫ്‌വിഎച്ച്എസ്എസ് ചെറുവത്തൂര്‍ സ്‌കൂളില്‍ എല്‍പിഎസ്ടി മലയാളം തസ്തികയിൽ ഒഴിവ്. അഭിമുഖം ഡിസംബര്‍ 19നു 2 ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0467–2261470, 94478 51758.

∙കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ അജാനൂര്‍, പുല്ലൂര്‍ പെരിയ, പള്ളിക്കര, ഉദുമ ഗ്രാമ പഞ്ചായത്തുകളിലെ 5എസ്‌സി കമ്യൂണിറ്റി ഹാളുകളില്‍ ട്യൂഷന്‍ അധ്യാപക നിയമനം. പട്ടികജാതി/വര്‍ഗക്കാരായ, അധ്യാപക യോഗ്യതയുള്ള മേല്‍ പ്രദേശങ്ങളില്‍ താമസക്കാരായവര്‍ക്കാണ് അവസരം. അഭിമുഖം ഡിസംബര്‍ 18നു 10.30ന്. സര്‍ട്ടിഫിക്കറ്റുകളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ഹാജരാവുക

Post a Comment